Latest News

തുര്‍ക്കിയിലെ അട്ടിമറിശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പട്ടാളത്തിനെതിരെ ജനരോഷം.

അങ്കാറ:[www.malabarflash.com] തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുക്കാന്‍ ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. രാജ്യത്ത് നിന്ന് പുറത്താക്കിയ ഗുലന്‍ എന്ന പുരോഹിതനാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നും അതിന് ശ്രമിച്ചവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഉര്‍ദുഗാന്‍ ഇസ്തംബൂളില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിമത സൈനികര്‍ നടത്തിയ ആക്രമണത്തില്‍ 17 പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച രാത്രിയാണ് ഒരു വിഭാഗം സൈനികര്‍ ദേശീയ ഇന്റലിജന്റ്‌സ് ആസ്ഥാനം പിടിച്ചെടുക്കുകയും രാജ്യത്ത് പട്ടാള ഭരണം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തതത്. വ്യോമസേന ആസ്ഥാനത്തെ ജെറ്റ് വിമാനങ്ങള്‍ പിടിച്ചെടുത്താണ് അട്ടിമറിക്ക് തുടക്കമിട്ടത്. രാജ്യത്തെ വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയതിനു ശേഷമാണ് സൈന്യം അധികാരം പിടിച്ചെടുത്തതായ അവകാശവാദവുമായി രംഗത്തെത്തിയത്.
തുര്‍ക്കിയില്‍ പട്ടാള നിയമം നടപ്പാക്കിയതായും കര്‍ഫ്യൂ പ്രഖ്യാപിച്ചതായും ടെലിവിഷനിലുടെ നടത്തിയ പ്രസ്താവനയില്‍ പീസ് കൗണ്‍സില്‍ അറിയിക്കുകയായിരുന്നു. പീസ് കൗണ്‍സിലാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നും പ്രസ്താവനയില്‍ അവകാശപ്പെട്ടു. എന്നാല്‍ മണിക്കൂറുകള്‍ക്കകം സൈന്യം ഇന്റലിജന്റ്‌സ് ആസ്ഥാനം വളയുകയും അട്ടിമറിക്ക് ശ്രമിച്ച സൈനികരെ കീഴടക്കുകയുമായിരുന്നു. 
ജനാധിപത്യപരമായ തെരഞ്ഞെടുക്കപ്പെട്ട ഉര്‍ദുഗാന്‍ സര്‍ക്കാറിനെ പിന്തുണക്കുന്നതായി അമേരിക്ക നിലപാട് അറിയിച്ചു.


പ്രസിഡന്റ് ഉര്‍ദുഗാന്‍ അവധിക്കാല കേന്ദ്രത്തില്‍ വിശ്രമത്തിലായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പ്രധാനമന്ത്രി ബിനാലി ഇല്‍ദിറിം അറിയിച്ചു. അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായും നാഷണല്‍ ഇന്റലിജന്റ്‌സ് സര്‍വ്വീസ് ആസ്ഥാനം പിടിച്ചെടുക്കാന്‍ ശ്രമിച്ച സൈനികരെ കറ്റ്‌റഡിയിലെടുത്തതായും ഔദ്യോഗിക വക്താവ് അറിയിച്ചു. 

അതേസമയം, തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. തലസ്ഥാനമായ അങ്കാറയില്‍ ജെറ്റ് വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നത് കാണാനായെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു.






Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.