മൂവാറ്റുപുഴ:[www.malabarflash.com] കുത്തനെയുള്ള ഇറക്കത്തില്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് തെറിച്ചുവീണ നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ ശിവന്‍കുന്ന് സ്കൂളിനു സമീപം താമസിക്കുന്ന പോത്താനിക്കാട് ഏനാനിക്കല്‍ ലൈജു െജയിംസിന്റെയും ജിന്ജുവിന്റെയും മകള്‍ ജില്‍റ്റ മരിയ ലൈജു (9) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ വീടിനടുത്തായിരുന്നു അപകടം. ശിവന്‍കുന്ന് റോഡിലൂടെ സൈക്കിള്‍ ചവിട്ടുകയായിരുന്നു ജില്റ്റയും സഹോദരന് അഞ്ച് വയസ്സുള്ള ജില്‍ബര്‍ട്ടും.
കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ റോഡിന്റെ മതിലില്‍ തട്ടി, മതിലിനപ്പുറത്തുള്ള തൊടിയിലേക്ക് മറിഞ്ഞു. തെറിച്ചുപോയ ജില്‍റ്റ റോഡിനോടു ചേര്‍ന്നു തന്നെയുള്ള കിണറ്റിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ചുറ്റുമതിലുള്ള കിണറ്റിലേക്കാണ് ജില്‍റ്റ വീണത്. കിണറിനരികത്തുതന്നെ സൈക്കിള്‍ കിടന്നിരുന്നു. കിണറിന് 30 അടിയിലേറെ ആഴമുണ്ട്. കിണര്‍ മൂടിയിരുന്ന തകരഷീറ്റുകള്ക്കിടയിലൂടെയാണ് കുട്ടി കിണറ്റിലേക്ക് വീണുപോയത്.
കാടും വള്ളിപ്പടര്‍പ്പും മൂടിക്കിടന്ന പുരയിടത്തിലാണ് കിണര്‍. അപകടം നടന്ന ഉടനെ അടുത്ത വീടുകളില്‍ നിന്നെല്ലാം സ്ത്രീകള്‍ ഓടിയെത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
മൂവാറ്റുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് കിണറ്റില്‍ പരിശോധന നടത്തിയത്. കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും ജില്‍റ്റ മരിച്ചിരുന്നു.
മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരന് ജില്‍ബര്‍ട്ട് ഇതേ സ്കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് െജയിംസിന്റെ കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്.
മൃതദേഹം മൂവാറ്റുപുഴ നിര്‍മല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജില്റ്റയുടെ അച്ഛന് ലൈജു വിദേശത്താണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment