കുമ്പള:[www.malabarflash.com] വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 16 കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പെണ്‍കുട്ടിയെ കൊലക്കേസ് പ്രതിക്കൊപ്പം കണ്ടെത്തി.
പെണ്‍കുട്ടിയെ വനിതാ സെല്ലിലേയ്ക്കു മാറ്റി.
പ്രതിയായ ബന്തിയോട്, അടുക്കയിലെ ഫസീറി(26)നെ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തു.
ബന്തിയോട്, കുക്കാറിനു സമീപത്തെ താമസക്കാരിയായ പെണ്‍കുട്ടിയെ ഞായറാഴ്ച പുലര്‍ച്ചെയാണ് കാണാതായത്.
സംഭവം സംബന്ധിച്ച് പിതാവ് നല്‍കിയ പരാതി പ്രകാരം പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ' 16 കാരിയായ പെണ്‍കുട്ടിയും ഫസീറും തമ്മിലുള്ള വിവാഹത്തിനു നേരത്തെ ഇരുവീട്ടുകാരും ഉടമ്പടി ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഫസീര്‍ പിന്നീട് കൊലപാതകം ഉള്‍പ്പെടെ ഏതാനും കേസുകളില്‍ പ്രതിയായതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹ ഉടമ്പടിയില്‍ നിന്നു പിന്‍തിരിഞ്ഞു.
എന്നാല്‍ പെണ്‍കുട്ടിക്ക് ഇതില്‍ അതൃപ്തി ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച പുലര്‍ച്ചെ വീട്ടിനകത്ത് ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ കാണാതായത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ഫസീര്‍ തട്ടിക്കൊണ്ടുപോയിരിക്കാമെന്നു സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു.
അതിനാല്‍ ഫസീറിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും ഫസീറിനെയും നീലേശ്വരം പരപ്പയിലെ ബന്ധുവീട്ടില്‍ നിന്നു കണ്ടെത്തിയത്.
'വൈദ്യ പരിശോധനയ്ക്കുശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കും'
'വൈദ്യ പരിശോധനയ്ക്കുശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കും'
.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment