Latest News

സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദനം; കണ്ണൂർ ഡിവൈഎസ്പി പിപി സദാനന്ദനെ 10 മാസം തടവിന് ശിക്ഷിച്ചു

കണ്ണൂര്‍:[www.malabarflash.com] കണ്ണൂർ ഡി.വൈ.എസ്.പി.പി.പി.സദാനന്ദനെ പത്ത് മാസം തടവിന് ശിക്ഷിച്ചു. തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പത്ത് മാസം തടവിനും 500 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

നീണ്ട 18 വര്‍ഷം കേസ് നടത്തിയ ആലക്കോട് അരങ്ങത്തെ എല്‍ഐസി എജന്റ് ആലക്കോട് അരങ്ങം സ്വദേശി കുന്നുംപുറത്ത് രവിയെ 1998 ഓഗസ്റ്റ് 30 ന് രാവിലെ തളിപ്പറമ്പ് പോലീസ്‌സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുകയും അന്ന് എസ്‌ഐയായിരുന്ന സദാനന്ദന്‍ അകാരണമായി തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു കേസ്.

പരാതിക്കാരന്‍ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇത് സംബന്ധിച്ച് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. ഹൈക്കോടതി വരെ നീണ്ട കേസില്‍ തളിപ്പറമ്പ് കോടതിയില്‍ കേസ് വിചാരണ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെടുകയായിരുന്നു.

പരാതിക്കാരനെ ഭാര്യയുടേയും മക്കളുടെയും മുന്നില്‍ വെച്ച് മുഖത്തും അടിവയറ്റിനും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതിനാല്‍ മൂന്ന് ദിവസം തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയും ചെയ്തു.

അന്യായമായി തടഞ്ഞുവെച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 341 വകുപ്പ് പ്രകാരം ഒരുമാസം തടവിനും 500 രൂപ പിഴയടക്കാനും, മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതിന് 323 വകുപ്പ് പ്രകാരം മൂന്ന് മാസം തടവിനും, ഭീഷണിപ്പെടുത്തിയതിന് 506(1) പ്രകാരം ആറ് മാസം തടവിനുമാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ആര്‍.കെ.രമ ശിക്ഷിച്ചത്. പരാതിക്കാരന് വേണ്ടി തളിപ്പറമ്പ് ബാറിലെ അഡ്വ.വി.എ.സതീഷ്, ഡെന്നി ജോര്‍ജ് എന്നിവര്‍ ഹാജരായി.






Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.