Latest News

കരിപ്പോടി മീത്തല്‍ വീട് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ടു മഹോത്സവം; ആഘോഷകമ്മിറ്റി രൂപികരിച്ചു

ഉദുമ[www.malabarflash.com]: പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിനു കീഴിലുള്ള കരിപ്പോടി പ്രാദേശിക സമിതിയില്‍ പെടുന്ന കരിപ്പോടി മീത്തല്‍ വീട് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ടു മഹോത്സവത്തിന്റെ ആഘോഷകമ്മിറ്റി രൂപികരിച്ചു.

കെ കുഞ്ഞിരാമന്‍ എം എല്‍ എ രൂപീകരണ യോഗം ഉത്ഘാടനം ചെയുതു. പ്രാദേശിക സമിതി പ്രസിഡന്റ് കെ വി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, അഡ്വ: കെ ബാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ നായര്‍, കടവങ്ങാനം കുഞ്ഞിക്കേളു നായര്‍, നാരായണന്‍ ചൂരിക്കോട്, കൃഷ്ണന്‍ മാസ്റ്റര്‍ മുച്ചിലോട്ട്, ജയാനന്ദന്‍ പാലക്കുന്ന്, കേവീസ് ബാലകൃഷ്ണന്‍, അഡ്വ: പി വി സുമേഷ് എന്നിവര്‍ സംസാരിച്ചു. 

2017 മെയ് 5,6,7 തീയതികളിലാണ് തറവാട്ടില്‍ തെയ്യം കെട്ടു മഹോത്സവം നടക്കുന്നത്.

ഭാരവാഹികള്‍: ഭാസ്‌കരന്‍ നായര്‍(ചെയര്‍മാന്‍), അഡ്വ: കെ ബാലകൃഷ്ണന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), കേവീസ് ബാലകൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), പി കെ വാസു പാലക്കുന്ന് (ഖജാന്‍ജി)






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.