Latest News

കാസര്‍കോട് ഗവ. കോളേജില്‍ ജെ.സി.ഐ സുരക്ഷാ പദ്ധതി നടപ്പിലാക്കി

കാസര്‍കോട്:[www.malabarflash.com] വനിതാ സൗഹൃദ ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിന് ജെ.സി.ഐ ദേശീയതലത്തില്‍ നടപ്പിലാക്കിവരുന്ന സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. കോളേജില്‍ കിംസ് ആസ്പത്രിയുടെ സഹകരണത്തോടെ സ്ഥാപിച്ച നാപ്കിന്‍ നശീകരണ മെഷീന്‍ റിട്ട. കോളേജിയേറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറും ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പളുമായ പ്രൊഫ. ടി.സി. മാധവ പണിക്കര്‍ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ്ജ് ഡോ: വിനയന്‍ അധ്യക്ഷതവഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍ പ്രൊഫ. എം.സി. രാജു, ഡോ: നൂറുല്‍ അമീന്‍, പി.ടി.എ. വൈസ് പ്രസിഡണ്ട് ബാലകൃഷ്ണന്‍, സെക്രട്ടറി പ്രൊഫ. മുഹമ്മദലി കെ., ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ്മദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിജയന്‍ കോടോത്ത്, പി. ഭരതന്‍, ഉമറുല്‍ ഫാറൂഖ്, എ. കുമാരവേല്‍, പ്രസാദ് എം.എന്‍ സംസാരിച്ചു. 

അശാസ്ത്രീയമായി നാപ്കിനുകള്‍ ശൗചാലയങ്ങളില്‍ ഉപേക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത് മനസിലാക്കിയാണ് ദേശീയതലത്തില്‍ ജെ.സി.ഐ. സുരക്ഷാ പദ്ധതി നടപ്പിലാക്കി വരുന്നത്. 

കാസര്‍കോട് കിംസ് ഹോസ്പിറ്റല്‍, ജനാര്‍ദ്ദന ഹോസ്പിറ്റല്‍, തളങ്കര മാലിക്ദീനാര്‍ കോളേജ് ഓഫ് നഴ്‌സിംഗ് എന്നിവിടങ്ങളിലും ജെ.സി.ഐ. സുരക്ഷാ പദ്ധതി നടപ്പിലാക്കി. ജനാര്‍ദ്ദന ഹോസ്പിറ്റലില്‍ ഡോ: കെ.പി. സൂരജും മാലിക്ദീനാര്‍ കോളേജ് ഓഫ് നഴ്‌സിംഗില്‍ മേഖലാ വൈസ് പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാലും കിംസ് ആസ്പത്രിയില്‍ ഡോ: പ്രസാദ് മേനോനും ഉദ്ഘാടനം നിര്‍വഹിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.