ചെമനാട്:[www.malabarflash.com] ചെമനാട് ലേസ്യത്ത് ബദര്‍ മസ്ജിദ് സ്ഥാപകരിലൊരാളും 35 വര്‍ഷം അബൂദാബി ശഹാമ ഔഖാഫ് മസ്ജിദില്‍ ഉദ്യോഗസ്ഥനുമായിരുന്ന ചെമനാട് ലേസ്യത്ത് ടി കെ സീതി ഹാജി (78) നിര്യാതനായി.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 7.45ന് ലേസ്യത്ത് സുന്നി സെന്റര്‍ ബദര്‍ മസ്ജിദ് പരിസരത്ത് നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും.
കാസര്‍കോട് തുരുത്തിയിലെ പരേതനായ മുക്രി കുഞ്ഞാലിയുടെയും ബീഫാത്വിമയുടെയും മകനാണ്. ഭാര്യമാര്‍: ക പി ഖദീജ കോലത്തൊട്ടി, പരേതയായ ഉമ്മു കുല്‍സൂം കരേക്കാട്.
മക്കള്‍: മുജീബുറഹ്മാന്‍ (ദുബായ്), സുഹ്‌റ ടി എസ്, സൈനബ ടി എസ്, സ്വാബിറ ടി എസ്, ഫൗസിയ ടി എസ്, സല്‍മ ടി എസ്. മരുമക്കള്‍: അബ്ദുല്ല കെ കെ മാക്കോട്, ബീരാന്‍ നായന്മാര്‍മൂല, മുഹമ്മദ്കുഞ്ഞി കീഴൂര്‍, അശ്‌റഫ് എരിയാല്‍, ഇബ്‌റാഹിം ചെര്‍ക്കള, ലൈല കരേക്കാട്.
സഹോദരങ്ങള്‍: ടി കെ അഹ്മദ് തുരുത്തി, ഉമ്മുസല്‍മ, പരേതരായ മുഹമ്മദ് മാണിമൂല, അബ്ദുല്ല പറങ്കിയ തുരുത്തി, അബ്ദുല്‍ ഖാദിര്‍ ബെദിര, അബൂബക്കര്‍ മരുതടുക്കം, ഖദീജ, ഉമ്മാലിയുമ്മ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment