കാസര്‍കോട്:[www.malabarflash.com] 15 കാരനെ ജോലി വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ 11 പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
നായന്മാര്‍മൂലയിലെ മുഹമ്മദ് കുഞ്ഞി, നെല്ലിക്കട്ടയിലെ സഫ്‌വാന്‍, ചാലയിലെ ഷാഫി, കൊല്ലമ്പാടിയിലെ സലീം, നെല്ലിക്കട്ടയിലെ കബീര്‍, അണങ്കൂരിലെ ആസിഫ്, ദേളിയിലെ മുബശ്ശിര്‍, മേല്‍പറമ്പിലെ മുക്താര്‍, നൂറുദ്ദീന്‍, അബൂബക്കര്‍, ഇഖ്ബാല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിപ്രകാരമാണ് 11 പേര്‍ക്കെതിരെ കേസെടുത്തത്.
വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ 15 കാരനെ ഒരു വര്‍ഷം മുമ്പ് ജോലി വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രകൃത വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment