പെഷവാര്‍:[www.malabarflash.com] സെല്‍ഫിയെടുക്കുന്നതിനിടെ നദിയില്‍വീണ കുട്ടിയും രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളും മരിച്ചു. പാക്കിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ക്വ പ്രവിശ്യയിലെ ബീസിയാന്‍ ഗ്രമാമത്തിലാണ് സംഭവം.
സഫിയ അതിഫ് എന്ന പതിനൊന്നുകാരിയും മാതാപിതാക്കളുമാണ് മരിച്ചത്. കുന്‍ഹര്‍ നദിയുടെ കരയില്‍നിന്നു സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സഫിയ നദിയില്‍ വീഴുകയായിരുന്നു. ഇതു കണ്ടുകൊണ്ടുനിന്ന സഫിയയുടെ അമ്മ ഷസിയ ഉടന്‍ നദിയിലേക്കു ചാടി. എന്നാല്‍ ഇവരും ഒഴുക്കില്‍പ്പെട്ടു. മകളും ഭാര്യയും ഒഴുകിപ്പോകുന്നതു കണ്ട ഭര്‍ത്താവ് അതിഫ് ഹുസൈനും നദിയിലേക്കു ചാടിയെങ്കിലും ശക്തമായ ഒഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
സഫിയയുടെയും ഷസിയയുടെയും മൃതദേഹങ്ങള്‍ തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ കണ്ടെടുത്തു. അതിഫിനായി തെരച്ചില്‍ തുടരുകയാണ്. പഞ്ചാബ് പ്രവിശ്യാ സ്വദേശികളായ അതിഫും ഷസിയയും ഡോക്ടര്‍മാരാണ്. അവധി ആഘോഷിക്കുന്നതിനായി എത്തിയപ്പോള്‍ അപകടത്തില്‍ ഉള്‍പ്പെടുകയായിരുന്നു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment