Latest News

മൊയ്തീന്‍ കുഞ്ഞി കളനാടിന്റെ മകനെ അക്രമിച്ച കേസില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പിടിയില്‍

ഉദുമ[www.malabarflash.com]: ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മൊയ്തീന്‍ കുഞ്ഞി കളനാടിനെയും കുടുംബത്തെയും കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും മകനെ മര്‍ദിക്കുകയും ചെയ്ത കേസില്‍ മൂന്ന് യു.ഡി.എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു.

കൂളിക്കുന്നിലെ ഹബീബ് റഹ്മാന്‍, ഉനൈസ്, അഫ്‌സല്‍ എന്നിവരെയാണ് ബേക്കല്‍ അറസ്റ്റുചെയ്തത്. അക്രമികള്‍ സഞ്ചരിച്ചെന്നു കരുതുന്ന സെന്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

29ന് വൈകിട്ട് ഏഴു മണിയോടെ മാങ്ങാട് ചോയിച്ചിങ്കല്ല് മസ്ജിദില്‍ നിന്നും നിസ്‌ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന മൊയ്തീന്‍ കുഞ്ഞിയെയും കുടുംബത്തെയും കാറുകളിലും ബൈക്കുകളിലുമായെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയുമായിരുന്നു. മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ മുഹമ്മദ് സിയാദി (22)നെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.