ദുബായ്: [www.malabarflash.com] എമിറേറ്റ്സ് എയർലൈൻസ് ഇകെ 521 ലെ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമനസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അപകടം നടന്നയുടന്‍ യാത്രക്കാരെ എമര്‍ജന്‍സി വാതിലൂടെ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാരും ജീവനക്കാരും അടക്കം മുന്നൂറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആര്‍ക്കും സാരമായ പരുക്കില്ല. ദുബായ്
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചിട്ടുണ്ട്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ മൂന്നില്‍ ഉച്ചയ്ക്ക് പന്ത്രേണ്ടേ മുക്കാലോടെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിന്‍റെ രണ്ടാം റണ്‍വേയില്‍ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. റണ്‍വേയില്‍ ഇടിച്ചിറങ്ങിയ ഉടന്‍ വിമാനത്തിന്‍റെ വലത്തു ഭാഗത്ത് നിന്ന് പുക ഉയര്‍ന്നു. വിമാനത്തിന്‍റെ വലതു ഭാഗത്തെ എന്‍ജിന്‍ തെറിച്ച് പോയതായും
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പറഞ്ഞു. പുക കണ്ടയുടന്‍ യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി. വിമാനം ലാന്‍ഡ് ചെയ്ത് 45 സെക്കന്‍ഡുകൊണ്ട് യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. യാത്രക്കാരെയെല്ലാം പുറത്തിറക്കി സെക്കന്‍ഡുകള്‍ക്കുള്ളില്‍ വലിയ സ്ഫോടനത്തോടെ വിമാനത്തിന് തീപിടിച്ചു. ഭാഗ്യംകൊണ്ടാണ് രക്ഷപെട്ടതെന്നും മലയാളികളായ യാത്രക്കാര്‍
മനോരമ ന്യൂസിനോട് പറഞ്ഞു.
മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. വിമാനം പൂര്‍ണമായി കത്തിനശിച്ചു. യാത്രാക്കരുടെ ലഗേജുകളും പൂര്‍ണമായി അഗ്നിക്കിരയായി. അപകടത്തെ തുടര്‍ന്ന്
ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ദുബായിലേക്കുള്ള വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടു. അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. അതിനിടെ വിമാനം ക്രാഷ് ലാന്‍ഡ് ചെയ്ത ഉടന്‍ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതായും
റിപ്പോര്‍ട്ടുകളുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment