കണ്ണൂര്‍:[www.malabarflash.com] യുവാവിന്റെ കൂടെ ഒളിച്ചോടി തിരിച്ചെത്തിയ അമ്മയെ കാമുകന്റെ സ്ഥാപനത്തില്‍ കയറി അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിയായ മകനും കൂട്ടുകാരനും യുവതിയുടെ സഹോദരനുമെതിരെ ധര്‍മടം പോലീസ് കേസെടുത്തു.
പ്രായപൂര്‍ത്തിയാവാത്ത മകന്‍, കൂട്ടുകാരനായ ധനേഷ്, യുവതിയുടെ സഹോദരന്‍ ഗിതേഷ് എന്നിവരാണ പ്രതികള്‍. ഇക്കഴിഞ്ഞ 29ന് വൈകീട്ട് ചിറക്കുനിയിലുള്ള ലോട്ടറി സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി അടിച്ച്പരിക്കേല്‍പ്പിച്ചുവെന്നാണ് മേലൂര്‍ സ്വദേശിനിയായ മാതാവ് നല്‍കിയ പരാതി.
ക്രൂരമായി ആക്രമിക്കപ്പെട്ട പരിക്കുകളോടെ അവശയായ പരാതിക്കാരി തലശ്ശേരി ജനറല്‍ ആശുപത്രിയിലാണുള്ളത്.
ഭര്‍ത്താവും രണ്ട് മക്കളുമുള്ള യുവതി ജോലി ചെയ്യുന്ന ലോട്ടറി സ്ഥാപന ഉടമയുമായി പ്രണയത്തിലാവുകയും ഏതാനും ദിവസം മുമ്പ് ഇയാളോടൊത്ത് ഒളിച്ചോടുകയുമായിരുന്നു. ഇതേതുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.
അഭിഭാഷകനോടൊപ്പം തലശ്ശേരി കോടതിയില്‍ കമിതാക്കള്‍ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരം പോകാനായിരുന്നു മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. യുവതി കാമുകനൊത്താണ് പോയത്. ഇയാളുടെ കൂടെയാണിപ്പോള്‍ താമസം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment