Latest News

നിഖിലിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം വിദേശ കാര്യ മന്ത്രിക്ക് നിവേദനം നല്‍കി

ഉദുമ:[www.malabarflash.com] കപ്പലില്‍ നിന്നും കാണാതായ ഉദുമ പടിഞ്ഞാര്‍ ജന്‍മ കടപ്പുറത്തെ നിഖിലിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷരമാ സ്വരാജ്, പി. കരുണാകരന്‍ എം.പി എന്നിവര്‍ നിവേദനം നല്‍കി.

നിഖില്‍ ജോലി ചെയ്തിരുന്ന കെമിക്കല്‍ ടാങ്കര്‍ കപ്പലിന്റെ ഉടമകളായ ബോഷം ബ്രസല്‍സ് കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് നിഖിലിനെ കണ്ടെത്തുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും പ്രവാസി സംഘം ആവശ്യപ്പെട്ടു. നിഖിലിനെ കണ്ടെത്തുന്നതിന് കമ്പനിയുടെ ഭാഗത്ത് നിന്നും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് അധികൃതര്‍ പ്രവാസി സംഘം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. അബ്ദുല്ല, ജില്ലാ പ്രസിഡണ്ട് ജലീല്‍ കാപ്പില്‍, വി.വി. കൃഷ്ണന്‍, ഹരിഹരന്‍ തുടങ്ങിയ പ്രവാസി സംഘം നേതാക്കല്‍ നിഖിലിന്റെ വീട് സന്ദര്‍ശിച്ച് കുടുംബങ്ങളെ ആശ്വസിപ്പിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.