കണ്ണൂര്‍:[www.malabarflash.co] വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട കൂട്ടുകാരനെ തേടി അങ്കമാലിയില്‍ നിന്നും 16 കാരി എത്തി. മമ്പറത്തെ ഒരു യുവാവിനെ വാട്‌സ് അപ്പിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി വെളളിയാഴ്ച കാലത്താണ് തലശ്ശേരി നഗരത്തിലെത്തിയത്.
യുവാവിനെ വിളിച്ച് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യുവാവ് റെയില്‍വെ സ്‌റ്റേഷനിലെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. പെണ്‍കുട്ടിയുമായി മമ്പറത്തെത്തിയ യുവാവ് നാട്ടുകാരെ കണ്ടപ്പോള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കൂത്തുപറമ്പ് പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. അങ്കമാലി പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment