നീലേശ്വരം:[www.malabarflash.com] ഗ്രീൻ എർത്ത് കേരളയുടെ ചാലഞ്ച് ട്രീ പദ്ധതിയുടെ ഭാഗമായി ഈ ആഴ്ചയിലെ മരതൈ അംഗൺവാടി മുറ്റത്ത് നട്ടു. പടന്നക്കാട് അനന്തംപള്ള അംഗൺ വാടി മുറ്റത്താണ് പിഞ്ചുകുഞ്ഞുങ്ങൾ അശോകമരതൈ നട്ടത്.
ഗ്രീൻ എർത്ത് ചാലഞ്ച് ട്രീയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും ആഴ്ചതോറും ചാലഞ്ച് ട്രീ നടപ്പിലാക്കി വരുന്നു.
മറ്റ് ശ്രദ്ധേയമായ പരിപാടികളാണ് മധുരം വിദ്യാലയ മുറ്റവും ,മധുരം കലാലയ മുറ്റവും. ഗ്രീൻ എർത്ത് പ്രവർത്തകരുടെ പിറന്നാൾ ആഘോഷങ്ങളിൽ കൂടുതൽ മരതൈകൾ നടുന്ന പദ്ധതിയായ പിറന്നാൾ മരം പദ്ധതി ഗ്രീൻ എർത്ത് പ്രവർത്തകനായ ആൻസീഫിന്റെ ഇരുപത്തിരണ്ടാം ജന്മദിനമായ ഞായറാഴ്ച ഇരുപത്തിരണ്ട് മരതൈകൾ നട്ട് ഉദ്ഘാടനം ചെയ്യും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment