Latest News

റോഡും പാലവും നിര്‍മ്മിക്കുന്നത് മാത്രമല്ല വികസനം- എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട്:[www.malabarflash.com] റോഡും പാലവും നിര്‍മ്മിക്കുന്നത് മാത്രമല്ല വികസനമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ്ഇന്ത്യ (സിജി) യുടെ ഇരുപതാം വാര്‍ഷിക സെമിനാര്‍ പരമ്പരയുടെ ഭാഗമായി കാസര്‍കോട് സിറ്റി ടവറില്‍ വെച്ച് സംഘടിപ്പിച്ച 'എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ വിദ്യാഭ്യാസം-വെല്ലുവിളികളും,സാധ്യതകളും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡുകളും,പാലങ്ങളും, പുത്തന്‍ കെട്ടിടങ്ങളും നിര്‍മ്മിക്കലാണ് വികസനത്തിന്റെ അളവ് കോലെങ്കില്‍ കാസര്‍കോട് എംഎല്‍.എ.പ്രവര്‍ത്തന മികവല്ലെന്ന് വിലയിരുത്തപ്പെടുമെന്ന ആത്മഗതത്തോടെ, ഇതല്ല യഥാര്‍ത്ഥ വികസനമെന്നും, മറിച്ച് നമുക്ക് ചുറ്റുമുളള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ വിദ്യഭ്യാസ-തൊഴില്‍ മേഖലകളില്‍ നാം നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളും, പ്രവര്‍ത്തനങ്ങളുമാണെന്ന് എം.എല്‍.എ സൂചിപ്പിച്ചു.ഇത്തരം ശാക്തീകരണത്തിന്‍ സിജിക്ക് ഏറെ ചെയ്യാന്‍ കഴിയുമെന്നും എം.എല്‍.എ പ്രത്യാശ പ്രകടിപ്പിച്ചു.

എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും, നൈപുണ്യ വികസനത്തിനും സിജി മുന്നില്‍ നില്‍ക്കണമെന്നും ഈ വിഷയത്തില്‍ സിജി തയ്യാറാക്കുന്ന സമഗ്ര പ്രോജക്ട് കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പറഞ്ഞു.സെമിനാറിന്റെ ഭാഗമായി നടന്ന ചര്‍ച്ച കാസര്‍കോട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു.സിജി യുടെ സ്ഥാപക പ്രസിഡണ്ട് ഡോ: കെ.എം അബൂബക്കറിനെ ചടങ്ങില്‍ ആദരിച്ചു.

മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെല്ലിപ്പാടി,അസീസ് അക്കര,വി.കെ.പി ഇസ്മാഈല്‍ ഹാജി,ഡോ:അബ്ദുള്‍ ജലീല്‍,അഹമ്മദ് കബീര്‍ ചെര്‍ക്കള,ഹംസ പാലക്കി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ചര്‍ച്ചയില്‍ ദീപ പേരൂര്‍(ബഡ്‌സ് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍), കെ.ബി മുഹമ്മദ് കുഞ്ഞി (പുഞ്ചിരി ക്ലബ്ബ്), ശിവ പ്രസാദ്(ഡി.വൈ.എഫ്.ഐ),

ഷഫീക്ക് നസ്‌റുളള (സോളിഡാരിറ്റി), അഷ്‌റഫ് എട്‌നീര്‍ (യൂത്ത് ലീഗ്), രാമചന്ദ്രന്‍ (നാഷണല്‍ ട്രസ്റ്റ് ),അസ്ലം എം.എ (ഫാപ്പിന്‍സ് കോളേജ് ) എന്നിവര്‍ പങ്കെടുത്തു.സിജി സ്റ്റേറ്റ് പ്രസിഡണ്ട് പി.എ അബ്ദുള്‍ സലാം ചര്‍ച്ചയുടെ അവതരണവും ,സ്റ്റേറ്റ് സെക്രട്ടറി സെഡ്.എ അഷ്‌റഫ് ചര്‍ച്ച ക്രോഡീകരണവും, പദ്ധതി പ്രവര്‍ത്തനങ്ങളുടെ രൂപ രേഖയും തയ്യാറാക്കി.സി ജി കാസര്‍കോട് സോണ്‍ പ്രൊജകട് പ്ലാന്‍ കോര്‍ഡിനേറ്റര്‍ റഊഫ് ബായിക്കര, ഷമീര്‍ മാസ്റ്റര്‍ തെക്കില്‍, പി ഇ എ റഹ്മാന്‍ മാസ്റ്റര്‍, സിറാജുദ്ധീന്‍ ഖാസിലേന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ചടങ്ങില്‍ സിജി കാസര്‍കോട് സെക്രട്ടറി അബൂസാലി സ്വാഗതവും, കാസര്‍കോട് സോണ്‍ കോര്‍ഡിനേറ്റര്‍ എം.എ നജീബ് നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.