Latest News

കുട്ടിക്കാലത്തെ സ്വകാര്യചിത്രങ്ങള്‍ ഫേസ്ബുക്കില്‍; മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി 18കാരി

ഓസ്ട്രിയ:[www.malabarflash.com]കുട്ടിക്കാലത്തെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്ത മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി 18കാരി രംഗത്ത്.

‘കുട്ടിക്കാലത്തെ ചിത്രങ്ങളാണ് സമ്മതിച്ചു. പക്ഷെ അത്തരം സ്വകാര്യചിത്രങ്ങള്‍ പൊതുവായ ഇടത്ത് പ്രദര്‍ശിപ്പിക്കുന്നത് ശരിയാണോ? ആ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് മാതാപിതാക്കള്‍ക്ക് എന്നോട് ഒരു വാക്കു ചോദിക്കാമായിരുന്നു’ ഓസ്ട്രിയന്‍ സ്വദേശിയായ പെണ്‍കുട്ടിയുടേതാണ് ഈ ചോദ്യം.

വസ്ത്രമില്ലാതെ നില്‍ക്കുന്ന തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ 700ഓളം പേരാണ് ഷെയര്‍ ചെയ്തതെന്നും ഇതു പോലുള്ള ചിത്രങ്ങള്‍ സമൂഹത്തിന് മുന്നില്‍ തന്നെ നാണം കെടുത്തുന്നുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് പിതാവിനോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അപ്‌ലോഡ് ചെയ്യാനുള്ള അവകാശം തനിക്കുണ്ടെന്നാണ് പിതാവ് നല്‍കിയ മറുപടിയെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നു. തന്റെ വാക്കുകള്‍ക്ക് വിലകല്‍പിക്കാത്തതുകൊണ്ടാണ് നിയമത്തിന്റെ സഹായംതേടിയതെന്നും പെണ്‍കുട്ടി വിശദീകരിക്കുന്നു.

പെണ്‍കുട്ടിക്ക് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷക മിഷേല്‍ റെയ്മി പറയുന്നു.

ഓസ്ട്രിയയില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രാന്‍സില്‍ നടന്ന സമാന സംഭവത്തില്‍ കുറ്റാരോപിതനായ വ്യക്തിക്ക് ഒരു വര്‍ഷം തടവും 45,000 യൂറോ പിഴയുമാണ് ശിക്ഷ വിധിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.