Latest News

സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരമാലയില്‍പെട്ട് കാണാതായി

കാസര്‍കോട്:[www.malabarflash,cim] സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരമാലയില്‍പെട്ട് കാണാതായി. ലൈറ്റ് ഹൗസിന് സമീപത്തെ രാമകൃഷ്ണന്‍-നിര്‍മല ദമ്പതികളുടെ മകന്‍ ഉണ്ണി എന്ന നിമേഷി(20)നെയാണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ നെല്ലിക്കുന്ന് ബീച്ചിലാണ് സംഭവം.

മൂന്ന് കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മൂന്നു പേരും തിരമാലയില്‍പെട്ടെങ്കിലും രണ്ടു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാണാതായ ഉണ്ണിക്ക് വേണ്ടി തിരച്ചില്‍ നടത്തിവരുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.