Latest News

കോടിയേരിയില്‍ വീടിന് നേരെ ബോംബേറ് രണ്ട് വീടുകള്‍ അടിച്ച് തകര്‍ത്തു

കോടിയേരി:[www.malabarflash.com]കോടിയേരിയില്‍ ബി ജെ പി അനുഭാവിയായ അധ്യാപകന്‍റെ വീടിന് നേരെ ബോംബേറ്. രണ്ട് ബി ജെ പി പ്രവര്‍ത്തരുടെ വീടുകള്‍ അടിച്ച് തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് അക്രമം.

കോടിയേരി വായനശാലക്കടുത്തുള്ള ആനന്ദഭവന്‍ എന്ന വീടിന് നേരെയാണ് ബോംബേറുണ്ടായത്. തലശ്ശേരി ഗവ ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ അധ്യാപകന്‍ അനില്‍കുമാറിന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്‍റെ ചുമരിനും മറ്റും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കോടിയേരി കല്ലില്‍താഴയില്‍ പത്മിനികൃഷ്ണ എന്ന വീടാണ് ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ച് തകര്‍ത്തത്. ബി ജെ പി വൈസ് പ്രസിഡണ്ട് കുഞ്ഞുകാട്ടില്‍ രാജേന്ദ്രന്‍റെ വീടാണിത്. വീടിന്‍റെ വാതില്‍ മഴു ഉപയോഗിച്ചും ജനല്‍ചില്ലുകള്‍ അടിച്ചും തകര്‍ത്തിട്ടുണ്ട്. 

കോടിയേരി മൂഴിക്കരയിലെ ബി ജെ പി പ്രവര്‍ത്തകനായ റിജിലിന്‍റെ വീടിന് നേരെയും അക്രമം നടന്നു. സംഘടിച്ചെത്തിയ സി പി എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ ന്യൂമാഹി പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
സംഭവസ്ഥലം ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പാര്‍ട്ടി എം പിമാരും സംസ്ഥാന, ജില്ലാ ഭാരവാഹികളും സന്ദര്‍ശിച്ചു.
സി പി എം അക്രമം അഴിച്ചുവിട്ട് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ബി ജെ പി ജില്ലാ സെക്രട്ടറി എന്‍ ഹരിദാസ് ആരോപിച്ചു. ബി ജെ പി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കുമ്പോള്‍ അവരെ പ്രകോപിപ്പിക്കാനാണ് സി പി എം ശ്രമിച്ചുവരുന്നത്. സി പി എം സംസ്ഥാന സെക്രട്ടറിയുടെ നാട്ടിലാണ് അക്രമം നടന്നത്. അതിനാല്‍ നേതൃത്വത്തിന്‍റെ അറിവോടെയാണ് അക്രമമെന്നും ഹരിദാസന്‍ പ്രസ്താവനയില്‍ ആരോപിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.