ഉദുമ:[www.malabarflash.com]കുട്ടികള്‍ ജനിക്കാതെ വിഷമിക്കുന്ന ദമ്പതിമാരെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സിദ്ധനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നു. ബേഡകത്ത് താമസിക്കുന്ന ഒരു സിദ്ധനെതിരെയാണ് പരാതി.
കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് പൂജാ കര്‍മ്മങ്ങളുടെ സഹായത്തോടെ ഉണ്ണിപിറക്കാനുള്ള ഭാഗ്യം ഒരുക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. നേരത്തെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു സിദ്ധന്‍. തന്റെ ചികിത്സാ രീതിയിലൂടെ കുട്ടി പിറക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍ തുകയാണ് ഇയാള്‍ കൈക്കലാക്കുന്നത്.
അതോടെ സിദ്ധനില്‍ വിശ്വാസം ഏറുകയും അയാള്‍ ആവശ്യപ്പെടുന്ന പണവും സാധനങ്ങളും യഥേഷ്ടം എത്തിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ സമയം കഴിഞ്ഞിട്ടും പ്രസവിക്കാതെ വരുമ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായ വിവരം പലരും അറിയുന്നത്.
മക്കളില്ലാത്ത വിഷമത്തില്‍ മാങ്ങാടിന് സമീപം യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിന്റെ തൊട്ടുപിന്നാലെയാണ് സിദ്ധന്റെ തട്ടിപ്പ് വിവരങ്ങള്‍ പുറത്തായത്. ആത്മഹത്യ ചെയ്ത യുവതിയടക്കം പലരും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.
കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് പൂജാ കര്‍മ്മങ്ങളുടെ സഹായത്തോടെ ഉണ്ണിപിറക്കാനുള്ള ഭാഗ്യം ഒരുക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. നേരത്തെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു സിദ്ധന്‍. തന്റെ ചികിത്സാ രീതിയിലൂടെ കുട്ടി പിറക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍ തുകയാണ് ഇയാള്‍ കൈക്കലാക്കുന്നത്.
പൂജക്ക് വേണ്ടി മാസംതോറും നാലായിരം രൂപാ വീതവും അരിയും വെല്ലവും മുണ്ടുകളും കൃത്യമായി എത്തിക്കുന്നവരുടെ ചികിത്സാ മാത്രമെ ഇയാള്‍ ഏറ്റെടുക്കാറുള്ളു. മാസമുറ തെറ്റുന്നതിനുള്ള ഗുളിക പൊടിച്ച് കുടിക്കാന്‍ നല്‍കിയാണത്രെ തട്ടിപ്പ്. സിദ്ധന്‍ നല്‍കുന്ന ഗുളിക കഴിച്ച് മാസമുറ തെറ്റുന്നതോടെ തങ്ങള്‍ ഗര്‍ഭിണികളായെന്ന് തട്ടിപ്പിനിരയായവര്‍ ധരിക്കുന്നു.
അതോടെ സിദ്ധനില്‍ വിശ്വാസം ഏറുകയും അയാള്‍ ആവശ്യപ്പെടുന്ന പണവും സാധനങ്ങളും യഥേഷ്ടം എത്തിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ സമയം കഴിഞ്ഞിട്ടും പ്രസവിക്കാതെ വരുമ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായ വിവരം പലരും അറിയുന്നത്.
തട്ടിപ്പിനിരയായ ചിലര്‍ സിദ്ധനെതിരെ നടപടിക്ക് ഒരുങ്ങിയെങ്കിലും വാങ്ങിയ തുക തിരികെ നല്‍കി സിദ്ധന്‍ തടിയൂരിയതായും പറയപ്പെടുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment