Latest News

മില്ലില്‍ കയറിയതിന് സ്‌കൂള്‍ അധ്യാപകന്‍ ദളിതനെ കഴുത്തു മുറിച്ചു കൊന്നു; ധാന്യം അശുദ്ധമാക്കിയെന്ന് ആരോപണം


നൈനിറ്റാള്‍: [www.malabarflash.com] മില്ലില്‍ കയറിയതിന് ധാന്യം അശുദ്ധമാക്കിയെന്ന് ആരോപിച്ച് സവര്‍ണ്ണ   സ്‌കൂള്‍ അധ്യാപകന്‍ ദളിത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരാഖണ്ഡില്‍ സംഘര്‍ഷം പുകയുന്നു. നൈനിറ്റാലിലെ ബാഗേശ്വര്‍ കുമായോണ്‍ ഹില്‍സിലെ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ ലളിത് കര്‍ണാടക് ദളിത് വിഭാഗത്തില്‍ പെട്ട സോഹന്‍ റാം എന്ന 35 കാരനെയാണ് മില്ലിനുള്ളിലിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇയാളെയും ഇയാളുടെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഗോതമ്പ് വാങ്ങാനായി സോഹന്റാം എത്തിയപ്പോഴായിരുന്നു സംഭവം. മില്ലുടമ കുന്ദന്‍ ഭണ്ഡാരി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കടയില്‍ കയറി സോഹന്റാം ധാന്യം എടുക്കുന്നതിനിടയില്‍ കര്‍ണാടക് അവിടെ എത്തുകയും ധാന്യത്തില്‍ തൊട്ടതിന് എല്ലാം അശുദ്ധമാക്കിയെന്ന് ആരോപിച്ച് സോഹന്റാമുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ദേഷ്യം സഹിക്കാന്‍ കഴിയാതെ കയ്യിലിരുന്ന അരിവാളിന് കഴുത്ത് മുറിക്കുകയുമായിരുന്നു. താഴെ വീണ സോഹന്റാം തല്‍ക്ഷണം മരിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രധാനപ്രതിയും സഹോദരനും അറസ്റ്റിലായിട്ടുണ്ട്. ഇരുവരെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അല്‍മോര ജയിലിലേക്ക് അയച്ചിരിക്കുകയാണ്.

വഴക്കിനിടയില്‍ ഭണ്ഡാരി ഇരുവരെയും ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം പാഴായി. സംഭവത്തിന് ശേഷം കുറ്റവാളിയുടെ പിതാവും സഹോദരനും പോലീസില്‍ പരാതിയുമായി ചെന്നാല്‍ കൊന്നു കളയുമെന്ന് ഇരയുടെ കുടുംബാംഗങ്ങളെ ഭീഷണി  പ്പെടുത്തിയെന്നും ഭണ്ഡാരി പറഞ്ഞു. പിന്നീട് സോഹന്റാമിന്റെ അമ്മാവന്‍ കേശവ് റാം നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഗ്രാമത്തില്‍ ആകെയുള്ള ഭണ്ഡാരിയുടെ മില്ലാണ് സവര്‍ണ്ണരും അവര്‍ണ്ണരും ഒരുപോലെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ നവരാത്രി ആഘോഷമായതോടെ ദളിത് കുടുംബങ്ങളെ മില്ല് ഉപയോഗിക്കുന്നതിനെതിരേ സവര്‍ണ്ണര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.