Latest News

ആര്‍ട്ട് ഫോറം ചലച്ചിത്രമേള സമാപിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] ആര്‍ട്ട്ഫോറവും കാഞ്ഞങ്ങാട് നഗരസഭയും ചേര്‍ന്ന് സമാന്തര സിനിമകള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചലച്ചിത്രമേള ആസ്വാദകര്‍ക്ക് പുതിയ അനുഭവമായി. സിനിമയെ ഗൗരവപൂര്‍വ്വം സമീപിക്കുന്നവരുടെ ശ്രദ്ധ നേടിയ ഏഴ് ചിത്രങ്ങള്‍ ആറ് ദിവസങ്ങളിലായി നടന്ന മേളയില്‍ പ്രദര്‍ശിപ്പിച്ചു.

ഡോണ്‍ പാലത്തറയുടെ ശവം, റാസി മുഹമ്മദിന്‍െറ വെളുത്ത രാത്രികള്‍, ഷാനവാസിന്‍െറ കരി, പ്രതാപ് ജോസഫിന്‍െറ അവള്‍ക്കൊപ്പം, രോഹിത് രാമകൃഷ്ണന്‍െറ സ്റ്റെതസ്കോപ്പ്, സുദേവന്‍ സംവിധാനം ചെയ്ത ക്രൈം നമ്പര്‍ 89, തട്ടുംപുറത്തപ്പന്‍ ,എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.

സമാപന ചടങ്ങ് പ്രമുഖ ഡോക്യുമെന്‍ററി സംവിധായകന്‍ പി.ടി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റെതസ്കോപ്പ് എന്ന ഹൃസ്വ ചിത്രത്തിന്‍െറ അണിയറ പ്രവര്‍ത്തകരായ കാഞ്ഞങ്ങാട് സ്വദേശികള്‍ക്ക് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉപഹാരം നല്‍കി.

സമാന്തര ജനകീയ സിനിമകള്‍ക്ക് വേദിയൊരുക്കാന്‍ കാഞ്ഞങ്ങാട്ട് തിയേറ്റര്‍ കോംപ്ളക്സ് നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് മോഹന്‍ അധ്യഷത വഹിച്ചു. സംവിധായകന്‍ റാസി മുഹമ്മദ്, നടന്‍ അച്ചുതാനന്ദന്‍ പെരിങ്ങോട് , മഹമൂദ് മുറിയനാവി, സി. നാരായണന്‍, ചന്ദ്രന്‍ അലാമിപ്പള്ളി, എന്നിവര്‍ സംസാരിച്ചു. ഓപണ്‍ ഫോറത്തില്‍ സുകുമാരന്‍ പെരിയച്ചൂര്‍, അരവിന്ദന്‍ മാണിക്കോത്ത്, ജയന്‍ മാങ്ങാട് , പി.ശുഭ, വിനു കോളിച്ചാല്‍, സുജിത് കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു.

മേളയുടെ തുടര്‍ച്ചയായി എല്ലാവര്‍ഷവും ചലച്ചിത്രോത്സവം സംഘടിപ്പിക്കാനും പൊതുജനങ്ങളുടെ കൂട്ടായ്മയോടെ ചലച്ചിത്രങ്ങള്‍ നിര്‍മിക്കാനും ഉദ്ദേശിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.