കട്ടപ്പന:[www.malabarflash.com] കട്ടപ്പന–തോപ്രാംകുടി സംസ്‌ഥാന പാതയിൽ ചെമ്പകപ്പാറയ്ക്കു സമീപം പുഷ്പഗിരിയിൽ ടവേരയും സ്വകാര്യബസും കൂട്ടിയിടിച്ച് ഒരു വീട്ടിലെ നാലു പേരുൾപ്പെടെ അഞ്ചു പേർ മരിച്ചു. മരിച്ചവരിൽ ഗർഭിണിയും ഒന്നരവയസുള്ള കുട്ടിയുമുണ്ട്. ആറുപേർക്കു പരിക്കേറ്റു. 11 പേരാണ് ടവേരയിൽ ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.
കാഞ്ഞിരപ്പള്ളി കൊച്ചുപറമ്പിൽ മാത്യുവിന്റെ (റേഷൻ വ്യാപാരി) ഭാര്യ അച്ചാമ്മ (70), മകൻ ഷാജു (46), മകൾ ജയിൻ (34), ഷാജുവിന്റെ മകൻ ഇവാൻ (ഒന്നര), ഡ്രൈവർ മണ്ണാറക്കയം നെടുംപ്ലാക്കൽ കുഞ്ഞുമോന്റെ മകൻ ടിജോ (26) എന്നിവരാണു മരിച്ചത്. നാലു പേർ സംഭവസ്‌ഥലത്തും ഒന്നര വയസുള്ള ഇവാൻ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയുമാണു മരിച്ചത്. ജയിൻ ഗർഭിണിയാണ്.
ഷാജുവിന്റെ ഭാര്യ റിൻസി (37), ഇവരുടെ മക്കളായ കെവിൻ (ഏഴ്), കെൽവിൻ (മൂന്നര), ക്രിസ്റ്റോ (10), ജയിനിന്റെ മകൾ സെറാ (ഏഴ്), ഷാജുവിന്റെ സഹോദരൻ ബിജു മാത്യു (40) എന്നിവർക്കാണ് പരിക്കേറ്റത്. മൂവാറ്റുപുഴ നമ്പ്യാംപറമ്പിൽ അഡ്വ. മനോജാണ് ജയിനിന്റെ ഭർത്താവ്. കെൽവിന്റെ കൈക്കും കെവിന്റെ തലയ്ക്കുമാണു പരിക്ക്.
പുഷ്പഗിരി ജംഗ്ഷനു സമീപം വെളളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. കട്ടപ്പനയിൽനിന്നും 2.20നു തോപ്രാംകുടിക്കു പുറപ്പെട്ട സ്വകാര്യബസും മുരിക്കാശേരിയിൽ ബന്ധുവീട്ടിൽ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന ടവേരയും തമ്മിലാണ് ഇടിച്ചത്.
ബസ് ഓട്ടോറിക്ഷയെ മറികടക്കുമ്പോഴാണ് അപകടമുണ്ടായതെന്നു പറയുന്നു. ഇടിയുടെ ആഘാതത്തിൽ ടവേര പുർണമായും തകർന്നു. നാട്ടുകാരും ബസിലെ യാത്രക്കാരും ജീവനക്കാരും ചേർന്നാണ് ടവേരയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഡ്രൈവർ ടിജോയെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ബസിന്റെ ഡ്രൈവർ ജോൺസനാണു പരിക്കേറ്റവരെ മറ്റൊരു വാഹനത്തിൽ ആദ്യം ആശുപത്രിയിൽ എത്തിച്ചത്. ബസ് കയറ്റം കയറി നിരപ്പുറോഡിലും ടവേര ഇറക്കം ഇറങ്ങി നിരപ്പുറോഡിലും എത്തിയപ്പോഴാണ് അപകടം. റോഡിന്റെ വശത്തു വളർന്നുനിന്ന കാട് ഡ്രൈവർമാരുടെ കാഴ്ച മറച്ചതാകാം അപകടകാരണമെന്നാണ് അനുമാനം. ഇരുവാഹനങ്ങളും നല്ല വേഗത്തിലായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു.
ഷാജുവിന് വാഴവര കൗന്തിയിൽ തോട്ടമുണ്ട്. ഇവിടെയെത്തിയതായിരുന്നു കുടുംബം. ഇവിടെനിന്നും രാവിലെ മുരിക്കാശേരിയിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങുംവഴിയാണ് അപകടമുണ്ടായത്.
പരിക്കേറ്റവർ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലാണ്. തങ്കമണി, കട്ടപ്പന സ്റ്റേഷനുകളിൽനിന്നു പോലീസും കട്ടപ്പനയിൽനിന്നു ഫയർഫോഴ്സും എത്തി നടപടികൾ സ്വീകരിച്ചു. കട്ടപ്പനയിൽനിന്നും 13 കിലോമീറ്റർ അകലെയാണ് അപകടസ്‌ഥലം.
മരണമടഞ്ഞവരുടെ കണ്ണുകൾ ദാനംചെയ്യുന്നതിനായി രാത്രി ഏഴോടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോക്ടർമാർ കണ്ണെടുക്കുന്ന നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ ശനിയാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. അഞ്ച് പേരുടെയും സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment