ബേക്കല്‍:[www.malabarflash.com] വാഹനാപകടങ്ങള്‍ പതിവായ കെ എസ് ടി പി റോഡില്‍ ഇന്റര്‍സെപ്റ്ററെത്തിയതോടെ അപകടങ്ങള്‍ കുറഞ്ഞു. ജില്ലക്ക് ലഭിച്ച ഇന്റര്‍സെപ്റ്റര്‍ കഴിഞ്ഞമാസം പത്തിനാണ് ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. ബേക്കല്‍ സി.ഐ ഓഫീസ് കേന്ദ്രികരിച്ചാണ് ഇന്റര്‍സെപ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിനുശേഷം അമിതവേഗതയില്‍ വാഹനമോടിച്ചവരില്‍ നിന്നായി ബുധാഴ്ച വരെ 5,08500 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. റോഡു പണി നടക്കുന്ന സ്ഥലങ്ങളില്‍ മണിക്കുറില്‍ 40 കിലോമീറ്റര്‍ വേഗവും മറ്റിടങ്ങളില്‍ പരമാവധി 60 കിലോമീറ്റര്‍വേഗവും അനുവദിനീയമാണ്. ഇതിനപ്പുറം കടക്കുന്നവരാണ് പോലീസിന്റെ റഡാറില്‍ കുടുങ്ങി പിഴ നല്‍കിയത്.
കെ എസ് ടി പി റോഡില്‍ ബേക്കല്‍ സ്‌റ്റേഷന്‍ പരിധിയില്‍ അപകടങ്ങള്‍ പതിവായതോടെ ജില്ലാപോലിസ് മോധവി തോംസണ്‍ ജോസ് ഇന്റര്‍സെപ്റ്റര്‍ ബേക്കലിലേക്ക് അനുവദിക്കുകയായിരുന്നു.
ജില്ലക്ക് ഇതൊന്നുമാത്രമാണ് ലഭിച്ചിട്ടുള്ളത്. ഒരു എസ്.ഐ യുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച രണ്ട് പോലീസുകാരുടെ സംഘമാണ് അമിതവേഗതക്കാരെ കുടുക്കാന്‍ റോഡില്‍ കാത്തു കിടക്കുന്നത്. ഇവിടെ റോഡിന്റെ പണി പൂര്‍ത്തിയാക്കി, തെരുവു വിളക്കുളും, ഡിവൈഡറും റിഫ്‌ലക്റ്ററുകളും, സീബ്രാലൈനുകളും ഉണ്ടാകുന്നതോടെ, ഈ ഇന്റര്‌സെപ്‌റ്റെര്‍ ജില്ലയുടെ മറ്റിടങ്ങളില്‍ കൂടി അമിത വേഗതക്കാരെ പിടികൂടാനെത്തും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 21 പേരാണ് കെ എസ് ടി പി റോഡിലുണ്ടായ അപകടങ്ങളില്‍ മരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു. റഡാര്‍ വാഹനം റോഡിലിറങ്ങിയതിനു ശേഷം ബേക്കല്‍ സ്‌റ്റേഷന്‍ പരിധിയില്‍ കെ എസ് ടി പി റോഡില്‍ വലിയ അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നുള്ള ആശ്വാസത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.

No comments:
Post a Comment