Latest News

മോദി രാജ്യത്തെ നയിക്കുന്നത് കാളവണ്ടിയുഗത്തിലേക്ക്: പി മുജീബ് റഹ്മാന്‍

മേല്‍പറമ്പ്:[www.malabarflash.com] മോദി രാജ്യത്തെ നയിക്കുന്നത് കാളവണ്ടി യുഗത്തിലേക്കാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍ പറഞ്ഞു.

ഇസ്ലാം സന്തുലിതമാണ് എന്ന പ്രമേയത്തില്‍ 2017 ഫെബ്രുവരി 19ന് പടന്നയില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ലാസമ്മേളനത്തിന്റെ പ്രഖ്യാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭയും നോട്ട് അസാധുവാക്കിയ സംഭവം രഹസ്യമാക്കിവെച്ചത് സാധാരണക്കാരില്‍ നിന്നുമാത്രമാണ്. മോദിയുടെ അടുപ്പക്കാരായ കോര്‍പ്പറേറ്റുകള്‍ക്കും കള്ളപ്പണക്കാര്‍ക്കും ഈ വിവരം നേരത്തെ അറിഞ്ഞിരുന്നു. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണ് മോദിയുടെ ലക്ഷ്യം. 

ജനങ്ങളെ കുഴഞ്ഞ് വീണുമരിക്കാന്‍ പറഞ്ഞുവിടുന്നത് രാജ്യസ്‌നേഹമല്ലെന്നും രാജ്യദ്രോഹമാണെന്നും തിരിച്ചറിയണം. ഒരു വിഭാഗത്തിന്റെ മതചിഹ്നങ്ങള്‍ മാത്രം അപകടകമാണെന്നുള്ള പൊതുബോധം ഉണ്ടാക്കിയെടുക്കുകയാണ് ഇന്ന് രാജ്യത്ത്. രാജ്യത്തിന്റെ പരന്പര്യത്തെ അവഗണിച്ച് വര്‍ഗീയത പടര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇവിടെ മതേതരത്വത്തിന്റെയും മതസൌഹാര്‍ദ്ദത്വത്തിന്റെയും പാഠം രാജ്യത്തിന് പകര്‍ന്ന നല്‍കാന്‍ നമുക്കാവണം.
രാജ്യത്തെ സ്ത്രീകള്‍ ഏറെ പ്രയാസപ്പെടുന്നത് മുത്തലാഖിന്റെ പേരില്‍ അല്ല. സഘ്പരിവാര്‍ നേതൃത്വം നല്‍കിയ വര്‍ഗീയ കലാപങ്ങളില്‍ ഇരകളാക്കപ്പെട്ട ധാരാളം സ്ത്രീകളെ കുറിച്ചും പ്രധാനമന്ത്രി സംസാരിക്കണം. അമേരിക്കയിലെ ഭരണമാറ്റത്തില്‍ ലോകത്തിന്റെ സമാധാനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ആശങ്കയുണ്ടെ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈനിക കേന്ദ്രങ്ങളുള്ള അമേരിക്കയുടെ പ്രസിഡണ്ടായി വംശ വര്‍ണ്ണ വെറിയന്‍ തെരഞ്ഞെടുക്കപ്പെടുന്നത് ലോക സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. സലീം മന്പാട് മുഖ്യപ്രഭാഷണം നടത്തി. കെ വി അബൂബക്കര്‍ ഉമരി, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ കെ ഇസ്മായില്‍, വനിതാവിഭാഗം ജില്ലാ പ്രസിഡണ്ട് സക്കീന അക്ബര്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ്, എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍, ജി ഐ ഒ ജില്ലാ പ്രസിഡണ്ട് ഷഫ്‌ന മൊയ്തു എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സമ്മേളന ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് ബായാര്‍ സ്വാഗതവും സി എ മൊയ്തീന്‍ കുഞ്ഞി നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.