ന്യൂഡല്‍ഹി:[www.malabarflash.com] നവംബര്‍ 9നും ചിലയിടങ്ങളില്‍ 10 നും രാജ്യത്ത് എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ നവംബര്‍ 11 അര്‍ധരാത്രിവരെ മാറ്റിയെടുക്കാം.
സര്‍ക്കാര്‍ ആശുപത്രികളില്‍ നവംബര്‍ 11 വരെ 1000, 500 നോട്ടുകള്‍ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പ്രഖ്യാപിച്ചതാണ് ഇക്കാര്യം.
നവംബര്‍ 10 മുതല്‍ 50 ദിവസത്തേയ്ക്ക് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരം നല്‍കും. എല്ലാ ബാങ്കുകളില്‍നിന്നും പോസ്റ്റ് ഓഫീസുകളില്‍നിന്നും നോട്ടുകള്‍ മാറ്റി വാങ്ങാം. 11ആം തീയതിവരെ എടിഎമ്മുകളില്‍നിന്ന് 2000 രൂപവരെയേ പിന്‍വലിക്കാന്‍ സാധിക്കൂ. എടിഎമ്മുകളില്‍നിന്ന് ഇനി പ്രതിദിനം പിന്‍വലിക്കാവുന്ന പരമാവധി തുക 10,000 രൂപയായും ആഴ്ചയില്‍ പിന്‍വലിക്കാവുന്നത് 20,000 രൂപയായും നിശ്ചയിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment