ഹിഡാല്‍ഗോ:[www.malabarflash.com] ഫുട്‌ബോള്‍ മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കാണിച്ചതില്‍ രോഷാകുലനായ കളിക്കാരന്‍ റഫറിയെ ഗ്രൗണ്ടില്‍വച്ചു തന്നെ തല കൊണ്ടിടിച്ച് കൊന്നു.
മെക്സിക്കോയിലെ പ്രാദേശിക ലീഗ് മത്സരത്തിനിടെ റൂബെന്‍ റിവേര വാസ്‌ക്വീ എന്ന കളിക്കാരനാണ് റഫറി വിക്ടര്‍ ടേജോയെ തല കൊണ്ടിടിച്ച് വീഴ്ത്തിയത്.
എഡബ്ല്യൂഒഎല്‍ ടീമിന്റെ താരമാണ് റുബെന്‍. റൂബെന്റെ തലകൊണ്ടുള്ള ഇടിയേറ്റ് നിലത്തുവീണ ടേജോ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ പത്തരയോടെ മെക്‌സിക്കോയിലെ ഹിഡാല്‍ഗോയിലാണ് സംഭവം നടന്നത്.
ഇതിന് മുമ്പ് ചുവപ്പ് കാര്‍ഡ് കാണിച്ചതിന്റെ പേരില്‍ ഒരു ബ്രസീല്‍ താരം റഫറിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ബ്രസീല്‍ ക്ലബ്ബായ ഗ്വാരാനി എഫ്.സിയുടെ പ്രതിരോധ താരമായ അന്റോണിയോ ഫെരേരയാണ് റഫറിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് സഹകളിക്കാരും സുരക്ഷാ ജീവനക്കാരും വന്ന് ഫെരേരയെ പിടിച്ചുവയ്ക്കുകയായിരുന്നു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment