Latest News

രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കി

ന്യൂഡല്‍ഹി:[www.malabarflash.com] രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി. ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് നോട്ടുകള്‍ അസാധുവാകുക. ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം  പ്രസ്താവിച്ചത്. കള്ളപ്പണത്തിന്റെയും അഴിമതിയുടെയും സാഹചര്യത്തെ വിശദീകരിച്ചുകൊണ്ടാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്.

വന്‍തോതില്‍ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ളപ്പണം ഇല്ലാതാക്കുന്നതില്‍ ജനങ്ങളുടെ സഹകരണം പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. അഴിമതിയും കള്ളപ്പണവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് മോദി പറഞ്ഞു.

സ്വന്തം നേട്ടത്തിനായി ഒരു ചെറിയ വിഭാഗമാണ് അഴിമതി വ്യാപിപ്പിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ മുമ്പ് ഇന്ത്യ നൂറാം സ്ഥാനത്തായിരുന്നെങ്കില്‍ ഇപ്പോള്‍ 76ആം സ്ഥാനത്താണ്. വിദേശ ബാങ്കുകളിലുള്ള 1.25 ലക്ഷം കോടി കള്ളപ്പണം ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരും.

കര-നാവിക-വ്യോമ സേനകളുടെ മേധാവികളുമായി നേരത്തെ മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.