കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ആബിദ് അറങ്ങാടിയെയും ജനറല്‍ സെക്രട്ടറിയായി സി.ഐ.എ ഹമീദിനെയിം ട്രഷററായി ഇര്‍ഷാദ് മൊഗ്രാലിനെയും കൗണ്‍സില്‍ യോഗം തെരെഞ്ഞടുത്തു.
വൈസ് പ്രസിഡന്റുമാരിയി ഉസാം പള്ളങ്കോട്, ജാബിര്‍ തങ്കയം, മുഹമ്മദ് കുഞ്ഞി ഉളവാര്‍, സെക്രട്ടറിമാരായി അസ്ഹറുദ്ധീന്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി എന്നിവരെയും തെരെഞ്ഞടുത്തു.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ ഫൈസല്‍ ചെറുക്കുന്നോന്‍, പ്രൊഫഷണല്‍ വിംഗ് കണ്‍വീനര്‍ കെ.ടി റഊഫ് എന്നിവര്‍ കൗണ്‍സില്‍ നിയന്ത്രിച്ചു.
കൗണ്‍സില്‍ യോഗം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദിന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ അഷ്‌റഫ് എടനീര്‍, ജന.സെക്രട്ടറി ടി.ഡി കബീര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment