Latest News

സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് കെ എന്‍ ഗോപിനാഥിനെ കുത്തി പരിക്കേല്‍പ്പിച്ചു

കൊച്ചി:[www.malabarflash.com] സിഐടിയു എറണാകുളം ജില്ല പ്രസിഡന്റ് കെ എന്‍ ഗോപിനാഥിനെ കുത്തിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ വടകര സ്വദേശിയായ ഉണ്ണികൃഷ്ണനെ (45) കസ്റ്റഡിയിലെടുത്തു. 

കഴുത്തില്‍ കുത്തേറ്റ ഗോപിനാഥിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴുത്തിലെ ഞരമ്പിനു മുറിവുണ്ട്. ശസ്ത്രക്രിയ വേണ്ടിവരും.

ഓട്ടോറിക്ഷ തൊഴിലാളികള്‍ യൂബര്‍ ടാക്സി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴാണ് കുത്തേറ്റത്. പിന്നില്‍ നിന്ന് വടിവാള്‍ കൊണ്ട് കുത്തുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ കലൂര്‍ പോണോത്ത് റോഡിലാണ് താമസമെന്ന് പോലീസ്‌ പറഞ്ഞു.

താന്‍ ജനതാദള്‍(യു) പ്രവര്‍ത്തകനാണെന്ന് ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വടകരയില്‍ സിപിഐ എം പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായിരുന്നെന്നും അതിന്റെ വിദ്വേഷത്തിലാണ് ആക്രമണം നടത്തിയതെന്നും ഇയാള്‍ പറഞ്ഞു. സിപിഐ എമ്മിനോടുള്ള വിദ്വേഷമാണ് ആക്രമണത്തിനു കാരണമെന്നും വ്യക്തിവിരോധം ഇല്ലെന്നും ഇയാള്‍ പറഞ്ഞു.

എറണാകുളത്ത് ടി ഷര്‍ട്ട് കമ്പനിയില്‍ ജോലിക്കാരനാണ് ഉണ്ണികൃഷ്ണന്‍. വടകര കുട്ടോത്ത് കാവില്‍ റോഡ് വിഷ്ണുക്ഷേത്രത്തിന് സമീപമാണ് ഉണ്ണിഷൃഷ്ണന്റെ വീട്. വിവാഹിതനല്ല.

വടകര പെന്‍മേരിപറമ്പിലെ തറവാട് വീട്ടിലായിരുന്നു മുന്‍പ് ഉണ്ണികൃഷ്ണന്‍ താമസിച്ചിരുന്നത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.