Latest News

കഅബയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്: സൗദിയില്‍ പ്രവാസി യുവാവ് അറസ്റ്റില്‍

റിയാദ്:[www.malabarflash.com] ലോക മുസ്‌ലിംങ്ങളുടെ പുണ്യ സ്ഥലമായ വിശുദ്ധ കഅബയെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവാസി യുവാവ് സൗദിയില്‍ അറസ്റ്റില്‍. കഅബയ്ക്ക് മുകളില്‍ ശിവവിഗ്രഹം ഇരിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.

റിയാദില്‍ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശങ്കറാണ് അറസ്റ്റിലായത്. സൗദി സുരക്ഷാ വിഭാഗമാണ് റിയാദിലെ അല്‍മുജമ്മ ഏരിയയിലെ തോട്ടത്തില്‍ വച്ച് ഇയാളെ പിടികൂടിയത്. അഞ്ചു വര്‍ഷം വരെ തടവും അഞ്ചരക്കോടി രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സൗദി സുരക്ഷാ വിഭാഗം ഇയാളുടെ ഫേസ്ബുക്ക് പരിശോധിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തത്. ചോദ്യം ചെയ്തപ്പോള്‍ കഅബയെ അവഹേളിച്ച് പോസ്റ്റിട്ടത് താനാണെന്ന് ശങ്കര്‍ സമ്മതിക്കുകയും ചെയ്തു. കൂടുതല്‍ ചോദൃം ചെയ്യലിനായി ജനറല്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിന് ശങ്കറിനെ കൈമാറി.

ശങ്കര്‍ പൊന്നം എന്നാണ് ഫേസ്ബുക്കില്‍ ഹൈദരാബാദ് ജഗദിലാല്‍ സ്വദേശിയായ ഇയാള്‍ തന്നെ പരിചയപ്പെടുത്തുന്നത്. 12-ാം തീയതി വൈകീട്ട് 4.41നാണ് കഅബയെ അവഹേളിക്കുന്ന ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.