Latest News

പ്ലാവിൽ നിന്നു വീണു ഗൃഹനാഥൻ മരിച്ചു

നീലേശ്വരം:[www.malabarflash.com] പ്ലാവിൽ നിന്നു വീണു ഗൃഹനാഥൻ മരിച്ചു. മാലോത്ത് പുഞ്ചയിലെ കുഴിപ്പണത്തെ കെ.എൻ മണി (72)യാണു മരിച്ചത്. 

ആടിനു തീറ്റകൊടുക്കാൻ പ്ലാവില വെട്ടാൻ കയറിയതായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മൂന്നോടെയായിരുന്നു സംഭവം. ഉടൻ വെള്ളരിക്കുണ്ടിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും മരിച്ചിരുന്നു. 

ഭാര്യ: അമ്മിണി. മക്കൾ: ഷാജു (സപ്ലൈകോ), ബിജു. മരുമക്കൾ: ബീന (മീൻതുള്ളി, ചെറുപുഴ), സുധ (കരുവങ്കയം). സഹോദരങ്ങൾ: രവി (കൊന്നക്കാട്), വത്സല (പേരാമ്പ്ര).


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.