Latest News

പോലീസുകാരന്റെ ദേഹത്ത് കരി ഓയില്‍ പ്രയോഗം ഏഴ് പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്:[www.malabarflash.com] രാത്രി ഡ്യൂട്ടിയില്‍ മോട്ടോര്‍ ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരന് നേരെ കരി ഓയില്‍ പ്രയോഗം.

കാസര്‍കോട് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷിനോ തോമസിന് നേരെയാണ് ബി ജെപി പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചത്. ഞായറാഴ്ച രാത്രി 8.30 ന് കല്ലൂരാവിക്കടുത്ത മൂവാരിക്കുണ്ടിലാണ് സംഭവം.
മോട്ടോര്‍ ബൈക്കില്‍ പട്രോളിംഗ് നടത്തുന്നതിനിടയില്‍ മറ്റൊരു പോലീസുകാരനോടൊപ്പം മൂവാരിക്കുണ്ടിലെത്തിയ ഷിനോ സ്ഥലത്തെ സി പി എമ്മിന്റെ കൊടിമരവും ഇരിപ്പിടവും ഒരു സംഘം കരി ഓയില്‍ ഒഴിക്കുന്നതായി കണ്ടെത്തി.
ഇത് തടയാന്‍ ശ്രമിച്ച ഷിനോ തോമസിന്റെ ദേഹത്ത് സംഘം കരി ഓയില്‍ ഒഴിച്ചു. ഔദ്യോഗിക വസ്ത്രത്തിന് പിറക് വശത്താണ് കരി ഓയില്‍ പ്രയോഗം.
സംഭവം ഗൗരവമായി ഏറ്റെടുത്ത ഹൊസ്ദുര്‍ഗ് പോലീസ് കണ്ടാലറിയാവുന്ന ഏഴ് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇവരെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുകയാണ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.