ദേളി:[www.malabarflash.com] സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ കായിക മേള രണ്ട് ദിനങ്ങളിലായി സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു. സ്പോർട്സ് കൌൺസിൽ ജില്ലാ പ്രസിഡന്റ് എൻ.എ.സുലൈമാൻ ഉദ്‌ഘാടനം ചെയ്ത് മാർച്ച് പാസ്റ്റിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു.
സ്‌കൂൾ മാനേജർ എം.എ അബ്ദുൽ വഹാബ് പതാക ഉയർത്തി. പ്ലസ്ടു വിദ്യാർത്ഥികളുടെ വർണശബളമായ ഡിസ്പ്ലേയോട് കൂടിയാണ് പരിപാടി ആരംഭിച്ചത്.
ആറു വിഭാഗങ്ങളിൽ അമ്പത്തിയൊന്ന് ഇനങ്ങളിലായി നടന്ന മത്സരത്തിൽ ഗ്രീൻ ഹൗസ് ചാമ്പ്യൻസ് പട്ടം നേടി. പ്രിൻസിപ്പൽ ഹനീഫ് സ്വാഗതം ചെയ്തു. ക്ലബ്സ് കോർഡിനേറ്റർ റഷീദ് പള്ളങ്കോട് നന്ദി അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment