Latest News

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: ഹൈക്കോടതിയില്‍ ഹരജി

കൊച്ചി:[www.malabarflash.com] സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളെ അമര്‍ച്ച ചെയ്തു കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കോതമംഗലം സ്വദേശി ടി.എം സുധീര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. 

45 വയസ് പ്രായമുള്ള ഒരാള്‍ അഞ്ചോ ആറോ വയസ് പ്രായമുള്ള കുട്ടിയെ ഇരുമ്പു വടികൊണ്ട് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തനിക്ക് അടുത്തിടെ വാട്‌സ്ആപ്പില്‍ ലഭിച്ചെന്നും ഈ കുട്ടിയെ കണ്ടെത്തി രക്ഷിക്കാന്‍ നടപടി വേണമെന്നും ഹരജിയില്‍ പറയുന്നു.

പ്രതിവര്‍ഷം ഇന്ത്യയില്‍ 50,000 കുട്ടികളെ കാണാതാവുന്നു എന്നാണ് കണക്കുകള്‍. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്ന മാഫിയ സംഘങ്ങള്‍ രാജ്യത്തെങ്ങും പ്രവര്‍ത്തിക്കുന്നുണ്ട്. 

വാട്‌സ് ആപ്പിലും യൂടൂബിലും പ്രചരിക്കുന്ന കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി അന്വേഷണം നടത്താന്‍ സ്ഥിരം അന്വേഷണ സംഘത്തിന് രൂപം നല്‍കണമെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വാര്‍ത്തകള്‍ വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.