വില്ലപുരം: തമിഴ്നാട്ടിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കൗമാരക്കാരന് ദാരുണാന്ത്യം. വില്ലപുരം ജില്ലയിലെ വനൂരായിരുന്നു സംഭവം.[www.malabarflash.com]
വ്യോമ സേന ഉദ്യാഗസ്‌ഥനായ എം. രാജേഷിന്റെയും ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറായ ആർ. ലളിതയുടേയും ഏകമകൻ ആർ. അഭിലാഷാണ് (15) മരിച്ചത്. കേന്ദ്രീയ വിദ്യാലയത്തിലെ 10 –ാം ക്ലാസ് വിദ്യാർഥിയാണ് അഭിലാഷ്.
ക്രിസ്മസ് അവധി ആഘോഷത്തിന് രാജേഷും കുടുംബവും സഹോദരിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ക്രിസ്മസ് ദിവസം ഉച്ചക്ക് രണ്ടിനായിരുന്നു അപകടം ഉണ്ടായത്.
ക്രിസ്മസ് അവധി ആഘോഷത്തിന് രാജേഷും കുടുംബവും സഹോദരിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ക്രിസ്മസ് ദിവസം ഉച്ചക്ക് രണ്ടിനായിരുന്നു അപകടം ഉണ്ടായത്.
മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ അഭിലാഷ് ഫോൺ ദൂരേക്ക് എറിഞ്ഞു. എന്നാൽ ഷർട്ടിൽ തീപിടിച്ചു കത്തി. അഭിലാഷിന്റെ നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കൾ ഉടനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ രക്ഷിക്കാനായില്ല.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment