Latest News

ആർച്ച്ബിഷപ് മാർ ഗ്രിഗോറിയോസ് അവാർഡ് എം.എ. യൂസഫലിക്ക്

തിരുവനന്തപുരം: മാർ ഈവാനിയോസ് കോളജ് പൂർവവിദ്യാർഥി സംഘടന യാ യ അമിക്കോ സ് ഏർപ്പെടുത്തിയ ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോ സ് അവാർഡ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം.എ. യൂസഫലിക്ക് നൽകും. [www.malabarflash.com]

മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതയുടെ ദ്വിതീയ ആർച്ച്ബിഷപ്പും മാർ ഈവാനിയോസ് കോളജിന്റെ പ്രഥമ പ്രിൻസിപ്പലുമായ ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് 50,001 രൂപയും പ്രശസ്തിപത്രവും ശിലാഫലകവുമടങ്ങുന്ന അവാർഡ്.

മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ അധ്യക്ഷനും മോൺ. ഡോ. മാത്യു മനക്കരക്കാവിൽ, ഇ.എം. നജീബ്, കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജിജി തോമസ് എന്നിവർ അംഗങ്ങളായുമുള്ള സമിതിയാണ് അവാർഡ് നിർണയിച്ചത്.

വ്യവസായ രംഗത്തും സമൂഹത്തിലെ മറ്റു വ്യത്യസ്ത മേഖലകളിലും അദ്ദേഹം നൽകിയ നിസ്തുലമായ നേതൃത്വവും വിലപ്പെട്ട സംഭാവനകളും പരിഗണിച്ചാണ് ഈ അവാർഡ് നൽകുന്നത്.

മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാം, ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ഡോ. കെ.ജെ. യേശുദാസ്, സുഗതകുമാരി, കെ.എം. മാത്യു, ഡോ.വി.കെ. കുര്യൻ, കിരൺ ബേദി, കെ. ജയകുമാർ, ജി. വിജയരാഘവൻ തുടങ്ങിയവർക്ക് മുൻ വർഷങ്ങളിൽ ഈ അവാർഡ് ലഭിച്ചിരുന്നു.

ജനുവരി രണ്ടിനു രാവിലെ പത്തിന് പട്ടം സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അവാർഡ് സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അമിക്കോസ് പ്രസിഡന്റ് കെ. ജയകുമാർ, വൈസ് പ്രസിഡന്റ് സിനിമാ നടൻ ജഗദീഷ് എന്നിവർ പങ്കെടുക്കും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.