Latest News

മാങ്ങാട് അരമങ്ങാനത്ത് വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

ഉദുമ: മാങ്ങാട് അരമങ്ങാനത്ത് വീട് കുത്തിതുറന്ന് അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. അരമങ്ങാനത്തെ അബ്ദുല്ലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.[www.malabarflash.com]

വെള്ളിയാഴ്ച രാത്രി അടുത്തുള്ള പള്ളിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അബ്ദുല്ലയും ഭാര്യയും മക്കളും പോയ സമയത്തായിരുന്നു കവര്‍ച്ച.പരിപാടി കഴിഞ്ഞ് ഇവര്‍ രാത്രി 12 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍ പെട്ടത്. 

വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന നിലയിലായിരുന്നു. വീട്ടിനകത്തെ കിടപ്പുമുറിയിലെ അലമാരയില്‍ നിന്നും അഞ്ചുപവന്‍ സ്വര്‍ണം കവര്‍ന്നതായി കണ്ടെത്തി.



അബ്ദുല്ലയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാളവിദഗ്ധരും ഡോഗ് സ്‌കോഡുംകവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.