Latest News

വീടുവെക്കാന്‍ പണമില്ല; ഇറാനില്‍ ശവക്കുഴി വീടാക്കി ദരിദ്രര്‍

തെഹ്‌റാന്‍: വീടുവെക്കാന്‍ പണമില്ലാത്തതിനാല്‍, ശവക്കുഴി വീടാക്കിയിരിക്കുകയാണ് ഇറാനിലെ പാവങ്ങള്‍. തലസ്ഥാനമായ തെഹ്‌റാനില്‍നിന്ന് പടിഞ്ഞാറ് ഭാഗത്ത്, കേവലം 20 കിലോമീറ്റര്‍ അകലെ ശഹ്രിയാര്‍ നഗരത്തിലാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 50ഓളം പേര്‍ വര്‍ഷങ്ങളായി ശവക്കുഴിയില്‍ കഴിയുന്നത്.[www.malabarflash.com]
കുഴിയില്‍ തീയുണ്ടാക്കിയും പുകവലിച്ചുമാണ് കൊടുംതണുപ്പിനെ ഇവര്‍ അതിജീവിക്കുന്നത്. ദാരിദ്ര്യംമൂലം ഇവരില്‍ പലരും ലഹരിക്ക് അടിമകളായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സഈദ് ഗുലാം ഹുസൈനി എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണ് ഇവരുടെ ജീവിതം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. 'ശഹ്ര്!വന്ദ്' ദിനപത്രമാണ് നടുക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ചിത്രം വ്യാപകമായി പ്രചരിച്ചതോടെ സംഭവം രാഷ്ട്രീയതലത്തിലും ചര്‍ച്ചയായി. പ്രമുഖ ഇറാനിയന്‍ സംവിധായകനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അസ്ഗര്‍ ഫര്‍ഹാദി അടക്കമുള്ളവര്‍ ഇറാന്‍ ഭരണകൂടത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നു.
ഇറാനില്‍ അടുത്ത വര്‍ഷം മേയ് മാസത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ നേര്‍ചിത്രമാണ് 'ശവക്കുഴി ജീവിതങ്ങള്‍' പറയുന്നതെന്ന് ചൂണ്ടിക്കാട്ടി റൂഹാനി എതിരാളികള്‍ രംഗത്തത്തെിയിട്ടുണ്ട്. എന്നാല്‍, ഇത്തരം ജീവിതങ്ങള്‍ കണ്ടിരിക്കാന്‍ സര്‍ക്കാറിനാകില്‌ളെന്നും ഇവരുടെ പുനരധിവാസത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും റൂഹാനി പ്രതികരിച്ചു.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.