കാഞ്ഞങ്ങാട്: ചുരുങ്ങിയ കാലത്തെ ഭരണം കൊണ്ടു തന്നെ മോദിയും, പിണറായിയും സാധാരണക്കാരന്റെ നട്ടെല്ലൊടിച്ചു കൊണ്ടിരിക്കുകയാണെന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ച ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് അതിശക്തമായി തന്നെ തിരിച്ചു വരുമെന്നും കോൺഗ്രസ്സിന്റെ നൂറ്റിമുപ്പത്തൊന്നാം ജന്മദിന സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുൻ മന്ത്രി കെ.സുധാകരൻ.[www.malabarflash.com]
ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ അദ്ധ്യക്ഷനായ യോഗത്തിൽ, സി.കെ.ശ്രീധരൻ, പി.ഗംഗാധരൻ നായർ, ശാന്തമ്മ ഫിലിപ്പ്, പി.എ.അഷറഫലി, സ്വാതന്ത്ര്യ സമര സേനാനി കെ.ആർ. കണ്ണൻ, പി.ജി.ദേവ്, പി.കെ.ഫൈസൽ, കരിമ്പിൽ കൃഷ്ണൻ, വിനോദ് പള്ളയിൽ വീട്, കെ.വി.സുധാകരൻ, എം.അസിനാർ, ടോമി പ്ലാച്ചേനി, സെബാസ്റ്റ്യൻ പതാലിൽ, കെ.പി.പ്രകാശൻ, ' ധന്യാ സുരേഷ്, ഗീതാകൃഷ്ണൻ, സി.വി.ജെയിംസ്, കരുൺ താപ്പ, സി.പി. കൃഷ്ണൻ, പി.രാമചന്ദ്രൻ,ബ്ലോക്ക് പ്രസിഡണ്ടുമാരായ രാധാകൃഷ്ൺ നായർ, പി.കുഞ്ഞി കണ്ണൻ, കരിച്ചേരി നാരായണൻ മാസ്റ്റർ, എ.സി. ജോസ്, വാരിജാക്ഷൻ നായർ, ഡി.വി.ബാലകൃഷ്ണൻ, ബാബു കദളിമറ്റം, കെ.ഖാലിദ്, പോഷക സംഘടനാ ഭാരവാഹികളായ സാജിദ് മൗവ്വൽ, പത്മരാജൻ ഐങ്ങോത്ത്, രമേശൻ കരുവാച്ചേരി, പി.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഹരീഷ് പി.നായർ സ്വാഗതവും മാമുനി വിജയൻ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment