ദുബൈ:[www.malabarflash.com] റോഡുവക്കിലൂടെ നടക്കവേ ഹൃദയാഘാതം വന്ന വ്യക്തിയെ ഉടനടി ആശുപത്രിയിലെത്തിക്കുന്ന ദുബൈ പോലീസിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വന്‍ പ്രചാരം നേടുന്നു.[www.malabarflash.com]
റോഡുവക്കിലൂടെ നെഞ്ചത്തു കൈവച്ചു നടന്നുപോകുന്ന വ്യക്തിക്കാണു പോലീസിന്റെ സഹായം ലഭിച്ചത്. അല്പനേരം നടന്ന വ്യക്തി വൈകാതെ തളര്‍ന്നുവീണു. ഉടനടി പോലീസ് സഹായത്തിനെത്തി. ആംബുലന്‍സ് എത്തി ആശുപത്രില്‍ കൊണ്ടുപോകാനും അധികം സമയം എടുത്തില്ല.
ദുബൈ പോലീസ് ഡിസംബര്‍ 26നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ദുബൈ പോലീസിന്റെ കാര്യക്ഷമതയ്ക്കു തെളിവാകുന്ന വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment