Latest News

ഗോവയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വന്‍ദുരന്തം ഒഴിവായി

പനാജി: ഗോവ ഡബോളിം വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. 154 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ ജെറ്റ് എയര്‍വേയ്‌സ് വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. [www.malabarflash.com]

ജീവനക്കാരടക്കം 161 പരാണ് വിമാനത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വന്‍ദുരന്തമാണ് തലനാരിഴക്ക് ഒഴിഞ്ഞുമാറിയത്.
ജെറ്റ് എയര്‍വേയ്‌സിന്റെ 9ം 23474 എന്ന വിമാനമാണ് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. വിമാനം 360 ഡിഗ്രി തിരിഞ്ഞാണ് നിന്നത്. ചില യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റതായും ഇവര്‍ക്ക് ഉടന്‍ തന്നെ ചികില്‍സ ലഭ്യമാക്കിയതായും ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു. 

അപകട കാരണം എന്താണെന്ന് വ്യക്തമല്ല.
സംഭവത്തിന് ശേഷം വിമാനത്താവളം അടച്ചിട്ടു. പിന്നീട് ഒന്‍പതേകാലോടെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.