ഉദുമ: ചൊവ്വാഴ്ച പുലര്‍ച്ചെ പൂനെയില്‍ മരണപ്പെട്ട വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍ ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവ് അംഗവും ഉദുമ എരോലിലെ പരേതനായ പൈച്ചാര്‍ മുഹമ്മദ് കുഞ്ഞി ഹാജി- കല്ലട്ര ബീഫാത്വിമ ദമ്പതികളുടെ മകന്‍ അഫ്ലിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. [www.malabarflash.com]
ബുധനാഴ്ച രാവിലെ 10.30 മണിയോടെ മംഗളൂരു വിമാനത്താവളത്തിച്ച മൃതദേഹം ഏററു വാങ്ങി ഉച്ചയോടെ ഉദുമ എരോലിലെ വീട്ടിലെത്തിച്ച മൃതദേഹം കാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഒരു മണിക്കൂറോളം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സഹോദരന്‍ മുനീര്‍ പൈച്ചാര്‍ നേതൃത്വം നല്‍കി.
ബിസിനസ് ആവശ്യത്തിനായി പൂനെയിലെത്തിയ അഫ്‌സല്‍ പൂനെ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിവരമറിഞ്ഞ് മുംബൈയില്‍ നിന്ന് സഹോദരന്‍ അബ്ദുല്ലയും സുഹൃത്തുക്കളും പൂനെയിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment