കൈറോ: ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ യു.എസ് ഭരണകൂടം തുടങ്ങി. ഇതിന്റെ ഭാഗമായി, അമേരിക്കയിലേക്കുള്ള ആറു യാത്രക്കാരെ കൈറോ വിമാനത്താവളത്തില്‍ തടഞ്ഞു. അഞ്ചു പേര്‍ ഇറാഖില്‍ നിന്നുള്ളവരും ഒരാള്‍ യമന്‍ പൗരനുമാണ്.[www.malabarflash.com]
ഈജിപ്ത് എയര്‍ വിമാനത്തില്‍ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് പോകാനിരുന്നവരെയാണ് തടഞ്ഞത്. ആറു പേര്‍ക്കും അമേരിക്കയുടെ അഭയാര്‍ഥി പദ്ധതി പ്രകാരമാണോ വിസ അനുവദിച്ചതെന്ന് അറിയില്ലെന്ന് യു.എസ് അഭയാര്‍ഥി ഏജന്‍സി വക്താവ് പ്രതികരിച്ചു.
ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സോമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് മൂന്ന് മാസത്തേക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കുന്ന ബില്ലിലാണ് ശനിയാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment