തലശേരി: സംഘർഷ മേഖലകളിൽ ജില്ലാ പോലീസ് ചീഫ് കെ.പി. ഫിലിപ്പിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ സായുധസേന നടത്തിയ മിന്നൽ റെയ്ഡിൽ സിപിഎം, ബിജെപി പ്രവർത്തകരായ 25 പേരെ കസ്റ്റഡിയിലെടുത്തു. പുന്നോലിലെ സിപിഎം, ബിജെപി ഓഫീസുകളിലും റെയ്ഡ് നടത്തി.[www.malabarflash.com]
സംശയകരമായ സാഹചര്യത്തിൽ കണ്ടതും കൃത്യമായ രേഖകകളില്ലാത്തതുമായ 23 വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 9.30 ന് ആരംഭിച്ച റെയ്ഡ് ശനിയാഴ്ച പുലർച്ചെ മൂന്നുവരെ നീണ്ടു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, പാനൂർ സിഐ കെ.എസ്. ഷാജി എന്നിവരുടെ നേതൃത്വത്തിൽ രണ്ട് കമ്പനി സായുധ സേനയും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയ്ഡിൽ പങ്കെടുത്തു.
ന്യൂമാഹി, കൊമ്മൽ വയൽ, ഇല്ലത്ത്താഴ, ആച്ചുകുളങ്ങര എന്നിവിടങ്ങളിലാണു റെയ്ഡ് നടന്നത്. റെയ്ഡിൽ പിടിയിലായവരെ വിശദമായി ചോദ്യംചെയ്തു വരികയാണെന്നു ടൗണ് സിഐ പ്രദീപൻ കണ്ണിപ്പൊയിൽ പറഞ്ഞു. ജില്ലാ പോലീസ് ചീഫ് തലശേരിയിൽ ക്യാമ്പ് ചെയ്തു ക്രമസമാധാന പാലനത്തിനു നേതൃത്വം നൽകി വരികയാണ്.

അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത പൊതുയോഗസ്ഥലത്തു ബോംബെറിയുകയും കെ.പി. ജിജേഷ് സ്മാരക സ്തൂപത്തിൽ മലമൂത്ര വിസർജനം നടത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ച റെയ്ഡിൽ പിടികൂടിയവരിൽ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികളുമുണ്ടെന്നാണു സൂചന. ബോംബേറിനെ തുടർന്നു പ്രദേശത്തു സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പിക്കറ്റ് പോസ്റ്റുകളും മൊബൈൽ പട്രോളിംഗും ശക്തിപ്പെടുത്തിയിട്ടുണ്ട്.
രാത്രി സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെയെല്ലാം കസ്റ്റഡിയിലെടുക്കാനാണ് പോലീസിനു നൽകിയിട്ടുള്ള നിർദേശം. രേഖകളില്ലാത്ത വാഹനങ്ങളും കസ്റ്റഡിയിലെടുക്കുന്നുണ്ട്.
രാത്രി സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെയെല്ലാം കസ്റ്റഡിയിലെടുക്കാനാണ് പോലീസിനു നൽകിയിട്ടുള്ള നിർദേശം. രേഖകളില്ലാത്ത വാഹനങ്ങളും കസ്റ്റഡിയിലെടുക്കുന്നുണ്ട്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment