കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിൽ അമിതവേഗത്തിൽ വന്ന സ്വകാര്യ ബസിടിച്ചു യുവതി തൽക്ഷണം മരിച്ചു. കോട്ടയം മുട്ടമ്പലം ശ്രീവിലാസത്തിൽ രാജേന്ദ്ര പണിക്കരുടെ ഏകമകൾ അഞ്ജു ആർ.നായർ(28)ആണ് ദാരുണമായി മരിച്ചത്. [www.malabarflash.com]
കോട്ടയം സികെ ട്രേഡേഴ്സ് എക്സ്പോർട്ടിംഗ് മാനേജരാണ്. ഹബ്ബിന് പുറത്ത് കാറുമായി കാത്തുനിന്ന ബന്ധുക്കളുടെ അരികിലേക്ക് നടന്നുനീങ്ങിയ യുവതിയെ അമിതവേഗതത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രാത്രി എട്ടോടെ മൊബിലിറ്റി ഹബ്ബിന്റെ മുഖ്യകവാടത്തിലായിരുന്നു അപകടം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

അഞ്ജുവിനെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അമ്മ സുധ പണി ക്കർ.
എറണാകുളം കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആശ്രിക ബസ് ഡ്രൈവർ ജെയിൻ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment