ഉദുമ: പാവപ്പെട്ടവന്റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തനായിരുന്നു എന്‍.എച്ച് അന്‍വറെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇന്ത്യന്‍ കേബിള്‍ ടിവി വ്യവസായത്തിന് അമൂല്യ സംഭാവന നല്‍കിയ എന്‍.എച്ച് അന്‍വറിന്റെ ഛായാചിത്രം ഉദുമ സി.സി.എന്‍ ഓഫീസില്‍ അനാഛാദനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അന്‍വറിന്റെ സ്മരണയ്ക്കായി നടപ്പിലാക്കുന്ന സഹായ പദ്ധതികളുടെ ഉദ്ഘാടം കള്ളാര്‍ - മുള്ളേരിയ ബഡ്‌സ് കൂളുകളിലെ കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സകൂള്‍ അധിക്യതരക്ക് കൈമാറിക്കൊണ്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് നിര്‍വ്വഹിച്ചു.
സി ഒ എ സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ് സി.ഒ.എ.സംസ്ഥാന നേതാക്കളായ കെ.വി. രാജന്‍, എം. അബൂബക്കര്‍ സിദ്ധീഖ്, പ്രവീണ്‍ മോഹന്‍, ബിനു ശിവദാസ്, എം. രാജ് മോഹന്‍, സജീവ് കുമാര്‍, സതീഷ് കെ പാക്കം, കെ. പ്രദീപ് കുമാര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment