Latest News

'ഫോട്ടോഷോപ്പും മെയ്ക്കപ്പും വേണ്ട എന്ന് പറയാന്‍ പറഞ്ഞു'; വിവരവും തന്റേടവുമുള്ള പെണ്‍കുട്ടിയെ തിരഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍


കൊച്ചി: തന്റെ പുതിയ ചലച്ചിത്രത്തില്‍ നായികയാക്കാനായി പെണ്‍കുട്ടിയെ തേടുകയാണ് പ്രമുഖ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ്, താന്‍ നടിയെ തേടുന്ന തേടുന്ന വിവരം അല്‍ഫോന്‍സ് അറിയിച്ചത്. [www.malabarflash.com]

എന്നാല്‍ ഇത്തവണ നിര്‍മ്മാതാവിന്റെ റോളിലാണ് അല്‍ഫോന്‍സ് പുത്രന്‍ എത്തുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തായ മൊഹ്‌സിന്‍ കാസിം ആണ് ചിത്രത്തിന്റെ സംവിധാനം. കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടുവെന്നും അതിനാലാണ് താന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത് എന്നും അല്‍ഫോന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൃഷ്ണശങ്കര്‍, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, ശബരീഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നായികയായി ആവശ്യമുള്ള പെണ്‍കുട്ടിയ്ക്ക് വേണ്ട യോഗ്യതകളും അല്‍ഫോന്‍സ് പറയുന്നുണ്ട്. 17നും 25നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെയാണ് ചിത്രത്തിലേക്ക് വേണ്ടത്.

ഭംഗിയും, വിവരവും കുറച്ച് തന്റേടവും നായികയ്ക്ക് ആവശ്യമാണ്. മലയാളം 'നല്ലോണം' ഇഷ്ടമുള്ള പെണ്‍കുട്ടിയെയാണ് വേണ്ടതെന്നും അല്‍ഫോന്‍സ് കൂട്ടിച്ചേര്‍ക്കുന്നു. 'ഫോട്ടോഷോപ്പും മേക്ക് അപ്പും വേണ്ട എന്ന് പറയാന്‍ പറഞ്ഞു' എന്നും അല്‍ഫോന്‍സ് എഴുതിയിട്ടുണ്ട്. nithyabalu1725@gmail.com എന്ന ഇമെയിവല്‍ വിലാസത്തിലാണ് താല്‍പ്പര്യമുള്ള പെണ്‍കുട്ടികള്‍ ചിത്രങ്ങള്‍ അയക്കേണ്ടത്.



Keywords: Film News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.