കാസര്‍കോട്: കാമുകന്‍ തട്ടിയെടുത്ത രണ്ടരലക്ഷം രൂപ തിരികെ കിട്ടാതെ നാട്ടിലേയ്ക്കു മടങ്ങില്ലെന്നു ബാര്‍ നര്‍ത്തകി. ബുധനാഴ്ച വൈകുന്നേരം കാമുകന്റെ ബന്ധുവിന്റെ വീട്ടില്‍ കുത്തിയിരുന്ന മുംബൈയിലെ ബാര്‍ നര്‍ത്തകി ഗുരുദാസ്പൂര്‍ സ്വദേശിനി വര്‍ഷ(26) വ്യാഴാഴ്ച ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി. ബുധനാഴ്ച പരവനടുക്കം മഹിളാമന്ദിരത്തില്‍ കഴിഞ്ഞ വര്‍ഷ വ്യാഴാഴ്ച രാവിലെയാണ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. [www.malabarflash.com]
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ സൂചന ലഭിച്ചത്. ബാര്‍ നര്‍ത്തകിയായ വര്‍ഷ നേരത്തെ വിവാഹിതയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷമാണ് ഹോട്ടലുടമയായ കാസര്‍കോട് സ്വദേശിയുമായി പ്രണയത്തിലായതെന്നു പറയുന്നു. വര്‍ഷങ്ങളായി ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെപോലെ താമസിച്ചുവരികയായിരുന്നുവത്രെ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment