തളങ്കര: കാസര്‍കോടിന് കൊങ്കിണി ഭാഷ പഠിക്കാന്‍ ജായത്തു ഉളൗച്ച് എന്ന പുസ്തകവും ഹിന്ദി സാഹിത്യ വാസന വളര്‍ത്താന്‍ ഉല്‍ദ് എന്ന പുസ്തകവും സമ്മാനിച്ച ദഖീറത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാസര്‍കോടന്‍ നാടന്‍ ഭാഷയുടെ രുചിഭേദങ്ങള്‍ ചേര്‍ത്ത് അന്‍ക് കയ്യപ്പ എന്ന പുസ്തകവും പുറത്തിറക്കി.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
നാടന്‍ ഭാഷയിലുള്ള സംഭാഷണങ്ങളും ഓരോ ഭാഷയുടേയും അര്‍ത്ഥവും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് പുസ്തകം. പ്രിന്‍സിപ്പാള്‍ ആര്‍.എസ് രാജേഷ് കുമാര്‍ ചീഫ് എഡിറ്ററും ഗിരീഷ് സ്റ്റാഫ് എഡിറ്ററുമാണ്.
വിദ്യാര്‍ത്ഥികളായ ഫര്‍സാന, അസ്ബാഹുന്നിസ, ഫാത്തിമ, സുല്‍ഫ, ഫായിസ, ഹിബ, ഷബ്‌ന, ഫിദ ടി.എസ്, ഫാദില, രഹന എന്നിവരാണ് പുസ്തകം തയ്യാറാക്കിയത്.
പുസ്തകത്തിന്റെ പ്രകാശനം കാസര്‍കോട് പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ ഷാഫി നിര്‍വ്വഹിച്ചു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.എ മുഹമ്മദ് ബഷീര്‍, റഊഫ് പള്ളിക്കാല്‍, സത്താര്‍ ഹാജി, ഹസൈനാര്‍ ഹാജി തളങ്കര, എം.എ അബ്ദുല്‍റസാഖ്, പി. അബ്ദുല്‍ ഹമീദ്, ആര്‍.എസ് രാജേഷ് കുമാര്‍, ആരിഫ് റഹ്മാന്‍ പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment